കണ്ണൂർ:മുഖ്യമന്ത്രി പിണറായി വിജയന് പ്രശംസയുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഇന്ത്യയിലെ മുഖ്യമന്ത്രിമാരില്‍ വേറിട്ട മുഖമാണ് പിണറായി വിജയന്റേതെന്നാണ് എം കെ സ്റ്റാലിന്‍ പ്രശംസിച്ചത്. സി പി ഐ എം 23ാം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാര്‍ വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിണറായി വിജയന്‍ മതേതരത്വത്തിന്റെ മുഖമാണെന്നും ഈ സെമിനാറില്‍ പങ്കെടുക്കുന്നത് തന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.
മലയാളത്തിലാണ് സ്റ്റാലിൻ ആദ്യം പ്രസംഗിച്ചു തുടങ്ങിയത് കണ്ണൂരിന്റെ ചരിത്രത്തെയും ഇ എം ഇസിനെയും എല്ലാം തന്റെ പ്രസംഗത്തിൽ സ്റ്റാലിൻ പരാമർശിച്ചു.
ഭരണത്തില്‍ പിണറായി തനിക്ക് വഴികാട്ടിയെന്നും സ്റ്റാലിന്‍ പറഞ്ഞു. സെമിനാറില്‍ പങ്കെടുക്കുന്നത് നിങ്ങളില്‍ ഒരാളായാണ്. ആവേശത്തോടെയാണ് സെമിനാറിലേക്ക് എത്തിയത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായുള്ള ബന്ധത്തിന് തന്‍റെ പേര് തന്നെ തെളിവെന്നും സ്റ്റാലിന്‍ പറഞ്ഞു.