‘ലൂസിഫറിലും ഭീഷ്മയിലും എംഡിഎംഎ കാണിച്ചു, എന്തുകൊണ്ട് കേസില്ല’; തുറന്നടിച്ച് ഒമര്‍ ലുലു
കൊച്ചി: ഒമര്‍ ലുലു സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം നല്ല സമയത്തിനെതിരെ എക്‌സൈസ് കേസ് എടുത്തിരിക്കുകയാണ്. ചിത്രത്തിന്റെ ട്രെയിലറില്‍ എം ഡി എം എ കാണിച്ചെന്നും ഇത് ലഹരി ഉപയോഗത്തെ പ്രോത്സാഹിക്കുന്നെന്നും കാണിച്ച് കോഴിക്കോട് റേഞ്ച് ഓഫീസാണ് കേസ് എടുത്തത്. ചിത്രത്തിന്റെ ട്രെയിലറില്‍ ലഹരി ഉപയോഗം വ്യാപകമായി പ്രോത്സാഹിക്കുന്നു എന്ന പരാതിയാണ് ഉയര്‍ന്നത്. ഇത്തരം സീനുകള്‍ കാണിക്കുമ്പോള്‍ കൊടുക്കേണ്ട നിയമപരമായ മുന്നറിയിപ്പുകളോ ഒന്നും തന്നെ ഈ ട്രയിലറില്‍ നല്‍കിയിട്ടില്ല എന്നും എക്സൈസ് വകുപ്പ് പറയുന്നു.
എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലു. കേസുമായി ബന്ധപ്പെട്ട് തനിക്ക് ഇതുവരെ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് ഒമര്‍ ലുലു പറഞ്ഞു. വാര്‍ത്ത വരുന്നുണ്ട്, സത്യമാണോ അല്ലയോ എന്നൊന്നും അറിയില്ലെന്ന് ഒമര്‍ ലുലു പറഞ്ഞു. ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തിലാണ് ഒമര്‍ ലുലു ഇക്കാര്യം വ്യക്തമാക്കിയത്.
എം ഡി എം എയെ പ്രോത്സാഹിപ്പിച്ചു എന്ന് പറഞ്ഞാണ് കേസ് എടുത്തിരിക്കുന്നത്. ഞങ്ങള്‍ അങ്ങനെ ഒന്നും ഉദ്ദേശിച്ചല്ല സിനിമയെടുക്കുന്നത്. സമൂഹത്തില്‍ നടക്കുന്ന ഒരു കാഴ്ചയായിാണ് അതിനെ സിനിമയില്‍ ഉള്‍പ്പെടുത്തിയത്. അല്ലാതെ എം ഡി എം യെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ചെയ്യുന്ന സിനിമയൊന്നുമല്ല.
സമൂഹത്തില്‍ നടക്കുന്ന കാര്യമാണ്. എല്ലാ ദിവസവും പേപ്പര്‍ എടുത്ത് നോക്കിയാല്‍ കാണാം. ഞങ്ങളുടെ പടത്തില്‍ മാത്രമല്ല, ഇതിന് മുന്നേ വന്ന ഒരുപാട് സിനിമകളില്‍ ഇക്കാര്യം കാണിച്ചിട്ടുണ്ട്,. അപ്പോള്‍ അതിലൊന്നും എന്താ കേസ് വരാത്തത്. എനിക്ക് അതാണ് മനസിലാവാത്തത്. ഭീഷ്മയിലും എം ഡി എം എ കാണിച്ചിച്ചിട്ടുണ്ട്, ഇപ്പോ അടുത്തിറങ്ങിയ കുറേ പടത്തിലുണ്ട്.
ലൂസിഫറിലുണ്ട്, ഇതിനൊന്നും എന്താ കേസ് വരാത്തത്. തനിക്കെതിരെയുള്ള ആക്രമണാണെന്ന് തോന്നുന്നുണ്ട്. നമ്മളെ മാത്രം ടാര്‍ജറ്റ് ചെയ്യുന്നത് പോലെ ഫീല്‍ ചെയ്യുന്നുണ്ട്. ആദ്യമായിട്ട് ഒരു മലയാള സിനിമയില്‍ കാണിക്കുന്നതല്ലല്ലോ ഇത്. നാട്ടില്‍ കോടതിയുണ്ടല്ലോ. ഞങ്ങള്‍ നിയമപരമായി മുന്നോട്ടു പോകും.
ഞങ്ങള്‍ കോടതിയുമായി മുന്നോട്ടുപോകും. ഡ്രഗിന്റെ കണ്ടന്റ് ഉണ്ട്, അതുകൊണ്ടാണ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്. എനിക്ക് ഇതുവരെ നോട്ടീസ് ലഭിച്ചിട്ടില്ല. എന്തുകൊണ്ട് എനിക്കെതിരെ മാത്രം ഇങ്ങനെ വരുന്നത്. മറ്റ് സിനിമകള്‍ക്കെതിരെ എന്തുകൊണ്ട് ഇങ്ങനെ വരുന്നില്ലെന്നും ഒമര്‍ ലുലു ചോദിക്കുന്നു.
ഇതിന് മുന്നേ ഇടുക്കി ഗോള്‍ഡ് എന്ന പടം ഇറങ്ങിയിട്ടുണ്ട്. ആ പടത്തിനെതിരെ എന്തെങ്കിലും കേസ് വന്നിട്ടുണ്ടോ. ഹണി ബി എന്ന മദ്യത്തിന്റെ പേരിട്ടിട്ട് സിനിമ ഇറങ്ങിയിട്ടുണ്ട്. ആ സിനിമയ്‌ക്കെതിരെ കേസ് വന്നിട്ടുണ്ടോ. എന്നെ മാത്രമാകുമ്പോള്‍ നമുക്ക് എല്ലാവര്‍ക്കും സ്വാഭാവികമായിട്ട് തോന്നില്ലേ, നമ്മളെ ടാര്‍ജറ്റ് ചെയ്യുകയാണോ എന്ന്.
താരങ്ങളെ ബാധിക്കുമെന്നതിനപ്പുറം, സിനിമയെ ബാധിക്കുമോ എന്നാണ് തന്റെ ടെന്‍ഷനെന്നും ഒമര്‍ ലുലു കൂട്ടിച്ചേര്‍ത്തു. അതേസമയം, ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ് നല്ല സമയം, ഈ ചിത്രത്തിനാണ് എ സര്‍ട്ടിഫിക്കര്റ് ലഭിച്ചത്. ചിത്രത്തിന്റെ ട്രെയിലറില്‍ ലഹരി ഉപയോഗം വ്യാപകമായി പ്രോത്സാഹിക്കുന്നു എന്ന പരാതിയാണ് ഉയര്‍ന്നത്.
കോഴിക്കോട് റേഞ്ച് ഓഫീസാണ് സംവിധായകന്‍ ഒമര്‍ലുലു, നിര്‍മ്മാതാവ് എന്നിവര്‍ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. ഇവരില്‍ നിന്ന് ലഭിക്കുന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റ് നടപടികളിലേക്ക് കടക്കുക. ട്രെയിലറുകളില്‍ കൃത്യമായി എം ഡി എം എ എങ്ങനെ ഉപയോഗിക്കണമെന്ന് കാണിച്ചുകൊടുക്കുന്നുണ്ട്. ഇത്തരം സീനുകള്‍ കാണിക്കുമ്പോള്‍ കൊടുക്കേണ്ട നിയമപരമായ മുന്നറിയിപ്പുകളോ ഒന്നും തന്നെ ഈ ട്രയിലറില്‍ നല്‍കിയിട്ടില്ല എന്നും എക്സൈസ് വകുപ്പ് പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ എക്സൈസ് വകുപ്പ് കേസെടുത്തിരിക്കുന്നത്.