കൊച്ചി: സംസ്ഥാനത്തെ എല്‍.പി.ജി സിലിണ്ടര്‍ ട്രക്ക് ഡ്രൈവര്‍മാര്‍ പണിമുടക്കിലേക്ക്. നവംബര്‍ അഞ്ച് മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും. ഇതോടെ സംസ്ഥാന വ്യാപകമായി എല്‍.പി.ജി സിലിണ്ടര്‍ നീക്കം നിലച്ചേക്കും.
ഡ്രൈവര്‍മാരുടെ സേവന വേതന കരാര്‍ പുതുക്കണമെന്ന് ആവശ്യപ്പെട്ട് 2022-ല്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ ഒരു വര്‍ഷമായിട്ടും വിഷയത്തില്‍ തീരുമാനമാകാത്തതില്‍ പ്രതിഷേധിച്ച് ശനിയാഴ്ച രാവിലെ ആറു മുതല്‍ ഉച്ച വരെ ഇവര്‍ സൂചനാ സമരവും നടത്തുന്നുണ്ട്. സി.ഐ.ടി.യു, എ.ഐ.ടി.യു.സി ഉള്‍പ്പെടുന്ന ഇടതുസംഘനകളും സമരത്തിന്റെ ഭാഗമാണ്.
ശനിയാഴ്ച രാവിലെ വിഷയം ചര്‍ച്ച ചെയ്യുന്നതിന് സംഘടനകള്‍ യോഗം ചേര്‍ന്നിരുന്നു. തുടര്‍ന്നാണ് പണിമുടക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News