KeralaNews

ജാഗ്രത കാട്ടിയില്ലെങ്കില്‍ ഇവിടെയും ഇ.ഡി. വരും’; കെ.എസ്.എഫ്.ഇയ്ക്ക് മുന്നറിയിപ്പ് നൽകി എ.കെ. ബാലൻ

കോഴിക്കോട്: കെ.എസ്.എഫ്.ഇ-യിലും ഇ.ഡി. വരുമെന്ന മുന്നറിയിപ്പുമായി സി.പി.എം നേതാവ് എ.കെ. ബാലൻ. മുമ്പ് ഇവിടെ 25 കോടിയുടെ വെട്ടിപ്പ് നടന്നു. സമാനസംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ജാഗ്രത വേണമെന്നും എ.കെ ബാലൻ പറഞ്ഞു. കെ.എസ്.എഫ്.ഇ ഓഫീസേഴ്‌സ് യൂണിയന്റെ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കരുവന്നൂർ തട്ടിപ്പ് പുറത്തുവരുന്നതിന് മുമ്പുതന്നെ കെ.എസ്.എഫ്.ഇയിൽ പ്രശ്നം ഉണ്ടായിട്ടുണ്ട് എ.കെ. ബാലൻ പറഞ്ഞു. നേരത്തെ കെ.എസ്.എഫ്.ഇയിൽ നടന്ന 25 കോടിയുടെ വെട്ടിപ്പ് സംബന്ധിച്ച ആരോപണത്തെക്കുറിച്ചും അദ്ദേഹം ഓർമിപ്പിച്ചു. ‘കുറച്ചു കാലം മുമ്പായിരുന്നു കെ.എസ്.എഫ്.ഇ. കോ-ഓറേറ്റീവ് സൊസൈറ്റിയിൽ 25 കോടിയുടെ വെട്ടിപ്പ് നടന്നത്.

24 പ്രതികളിൽ 21 പ്രതികളും ഇവിടെ നിന്നുള്ളവരായിരുന്നു. അതിൽ ഭൂരിപക്ഷവും നിരപരാധികളായിരുന്നു. ഒരു സ്ഥാപനത്തെ ഏതുരൂപത്തിലായിരുന്നു നശിപ്പിച്ചത്. 10 വർഷം നീണ്ടുനിൽക്കുന്ന തട്ടിപ്പ് എപ്പോഴാണ് കണ്ടെത്തുന്നത്. അത് അവിടെ മാത്രം നിൽക്കും എന്ന് ധരിക്കരുത്. കരുവന്നൂർ തുടങ്ങുന്നതിനേക്കാൾ മുമ്പ് തന്നെ നമ്മൾ ഇവിടെ തുടക്കം കുറിച്ച് കാണിച്ചവരാണ്, അത് മറക്കരുത്.

കോപ്പറേറ്റീവ് ഡിപ്പാർട്മെന്റിൽ നിന്ന് ഓഡിറ്റിന് വന്ന രണ്ട് ഉദ്യോഗസ്ഥന്മാരെ എങ്ങനെയാണ് തട്ടിപ്പുകാർക്ക് വിലക്കെടുക്കാൻ സാധിച്ചത്. നമ്മൾ നോക്കി നിന്നില്ലേ. ഇവിടെയും ഇന്നല്ലെങ്കിൽ നാളെ അത് വരും. അത് സ്ഥാപനത്തെ ബാധിക്കും’, എ.കെ. ബാലൻ പറഞ്ഞു.

ചില ബ്രാഞ്ചുകളിൽ ബിസിനസ് ടാർഗറ്റ് പൂർത്തീകരിക്കാൻ വേണ്ടി വ്യാജമായ ചിട്ടി രൂപപ്പെട്ടിരുന്നു. അങ്ങനെ വരുമ്പോൾ ലിക്വിഡിറ്റിയുടെ പ്രശ്നം വരും. കമ്പനിയുടെ എഫ്.ഡിയിൽ നിന്ന് എടുത്തിട്ടായിരുന്നു ലിക്വിഡിറ്റി പ്രശ്നം പരിഹരിച്ചത്. അത് കമ്പനിയുടെ നിലനില്പിനെ ബാധിക്കും. ഇത്തരത്തിലുള്ള ഒരു പ്രവണതയെക്കുറിച്ച് ഓഫീസേഴ്സ് യൂണിയനും വർക്കേഴ്സ് അസോസിയേഷനും മാനേജ്മെന്റും ഇടക്കിടെ ഓർമ്മപ്പെടുത്താറുണ്ട്. അതിന്റെ ഭാഗമായിട്ടാണ് പ്രസംഗത്തിൽ സൂചിപ്പിച്ചതെന്ന് അദ്ദേഹം പ്രസംഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

‘കഴിഞ്ഞ ഒരുവർഷത്തിനിടയിൽ അതിശക്തമായ ഇടപെടലിന്റെ ഭാഗമായി പൊള്ള ചിട്ടി ഇല്ലാതാക്കാൻ സാധിച്ചു. ശാസ്ത്രീയമായിത്തന്നെ ടാർഗറ്റ് കൊടുത്തു. അതിന്റെ ഭാഗമായി കൃത്രിമമായി ടാർഗറ്റ് ഉണ്ടാക്കുന്നതിനുള്ള പരക്കം പാച്ചിൽ ഇല്ലാതായി.

2023-24 അർധവാർഷിക ചിട്ടി ബിസിനസിൽ ലക്ഷ്യംവെച്ചത് 500 കോടിയായിരുന്നു. 502.42 കോടി ബിസിനസ് നേടി. അതിൽ ഒരൊറ്റ പൊള്ള ചിട്ടിയും കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല. ആരെങ്കിലും പൊള്ള ചിട്ടിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ടെങ്കിൽ ശക്തമായ നിലപാട് സ്വീകരിക്കും’, എ.കെ. ബാലൻ മാധ്യമങ്ങളോട് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker