തടവുപുള്ളിയുമായി പ്രണയം; സിം കാർഡും ഫോണും എത്തിച്ച് നൽകിയ ജയിൽ ഉദ്യോഗസ്ഥയ്ക്ക് 10 മാസം തടവ്

ലണ്ടൻ: തടവുപുള്ളിയുമായി പ്രണയത്തിലായ ജയിൽ ഉദ്യോഗസ്ഥയ്ക്ക് 10 മാസം തടവ്. 22കാരിയായ സ്‌കാർലറ്റ് ആൽഡ്രിച്ചിനാണ് കോടതി ശിക്ഷ വിധിച്ചത്. ഇംഗ്ലണ്ടിലെ യോക്‌ഷെയറിലാണ് സംഭവം.

തടവുപുള്ളിയായ ജോൺസ് എന്നയാളുമായാണ് സ്‌കാർലറ്റ് പ്രണയത്തിലായത്. ഇതോടെ കാമുകനുമായി സംസാരിക്കാനായി സ്‌കാർലറ്റ് ഇയാൾക്ക് ഒരു മൊബൈൽ ഫോണും സിം കാർഡും സംഘടിപ്പിച്ചു കൊടുത്തു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. ജയിൽ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ മൊബൈൽ ഫോൺ കണ്ടെത്തുകയായിരുന്നു.

Read Also

മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് ജോൺസ് സ്‌കാർലറ്റുമായി നിരന്തരം സമ്പർക്കം പുലർത്തിയിരുന്നതായി കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഉദ്യോഗസ്ഥയുടെ ശരീരത്തിൽ ജോൺസിന്റെ ജയിൽ നമ്പർ പച്ചകുത്തിയതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ നിന്നും കണ്ടെത്തി. സ്‌കാർലറ്റിന്റെ പ്രവൃത്തി ജയിലിന്റെ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ശിക്ഷ വിധിച്ചത്.