29.5 C
Kottayam
Friday, April 19, 2024

സനു മോഹൻ മൂകാംബികയിലെന്ന്‌ കണ്ടെത്തൽ ; ഹോട്ടലിൽ മാസ്ക് ധരിച്ചു രണ്ടു ദിവസം താമസിച്ചെന്ന് തെളിവുകൾ

Must read

മംഗലൂരു: വൈഗയെന്ന പെൺകുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒളിവിലായിരുന്ന പിതാവ് സനു മോഹന്‍ കഴിഞ്ഞ മൂന്ന് ദിവസമായി മൂകാംബികയിലെ ഹോട്ടലില്‍ തങ്ങിയിരുന്നതായി സൂചന ലഭിച്ചു. ഇയാള്‍ താമസിച്ചിരുന്നത് സ്വകാര്യ ഹോട്ടലിലാണ്. ഇയാള്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ വിവരം ഹോട്ടല്‍ അധികൃതര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.ഹോട്ടലിലെ ബില്ലടക്കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് സനു മോഹന്‍ കടന്നുകളഞ്ഞതെന്നാണ് ഹോട്ടല്‍ ജീവനക്കാരന്റെ മൊഴി.

രാവിലെ 8.45 ഓടെയാണ് സനു മോഹന്‍ ഹോട്ടലില്‍ നിന്ന് കടന്നുകളഞ്ഞത്. ഹോട്ടലില്‍ ഉണ്ടായിരുന്ന രണ്ട് ദിവസവും സനു മോഹന്‍ മാസ്‌ക് ധരിച്ചിരുന്നതായും അധികൃതര്‍ പൊലീസിനോട് പറഞ്ഞു. വിവരം കിട്ടിയതോടെ കൊച്ചി പൊലീസ് കര്‍ണാടകത്തിലേക്ക് യാത്രതിരിച്ചു.

സനുവിന്റെ അടുത്ത സുഹൃത്തായ തിരുവനന്തപുരം സ്വദേശിയെ ചോദ്യം ചെയ്‌തെങ്കിലും കേസിന് സഹായകമായ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. ഇതോടെ സനു മോഹന് എന്തു സംഭവിച്ചുവെന്നതില്‍ ആര്‍ക്കും ഒരു വ്യക്തതയുമില്ലായിരുന്നു. സനുവിന്റെ സുഹൃത്തില്‍ നിന്ന് നിര്‍ണ്ണായക വിവരം കിട്ടുമെന്നായിരുന്നു പ്രതീക്ഷ. ഇദ്ദേഹത്തിന്റെ ഫോണ്‍ കോളുകള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചെങ്കിലും കേസുമായി ബന്ധപ്പെട്ട തെളിവുകളൊന്നുംതന്നെ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. അടുത്ത കാലത്തൊന്നും സനു മോഹന്‍ താനുമായി ബന്ധപ്പെട്ടിട്ടില്ലെന്നായിരുന്നു തിരുവനന്തപുരത്തെത്തി ചോദ്യം ചെയ്തപ്പോള്‍ സുഹൃത്ത് മൊഴി നല്‍കിയത്.

കേസുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലുള്ള രണ്ടാമത്തെ സംഘത്തിന്റെയും അന്വേഷണം പുരോഗമിക്കുന്നുണ്ട്. കോയമ്ബത്തൂര്‍ കേന്ദ്രീകരിച്ചാണ് ഈ സംഘം അന്വേഷണം നടത്തുന്നത്. ഇയാള്‍ക്കുവേണ്ടി ലുക്കൗട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. സനുമോഹന് അഞ്ചുവര്‍ഷത്തിലധികമായി സ്വന്തം കുടുംബവുമായി ബന്ധമുണ്ടായിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. പുണെയില്‍ ബിസിനസ് നടത്തിയിരുന്ന ഇയാള്‍ തിരിച്ചെത്തിയശേഷം കങ്ങരപ്പടിയില്‍ ഭാര്യ രമ്യയുടെ പേരില്‍ വാങ്ങിയ ഫ്ളാറ്റിലായിരുന്നു താമസം. പിന്നീട് ഭാര്യയുടെ ബന്ധുക്കളുമായി മാത്രമായിരുന്നു അടുപ്പം. അച്ഛന്റെ മരണത്തിന് പോലും വീട്ടില്‍ പോയില്ല. എന്നാല്‍ അടുത്ത കാലത്ത് അടുപ്പം ഉണ്ടാക്കാനും ശ്രമിച്ചു.

നിരവധി കുറ്റകൃത്യങ്ങളില്‍ മഹാരാഷ്ട്ര പൊലീസുള്‍പ്പെടെ തേടുന്നയാള്‍ ആണ് സനു മോഹന്‍്. സനു മോഹനെയും വൈഗയെയും കാണാതാവുന്നത് മാര്‍ച്ച്‌ 21-ന് രാത്രിയാണ്. പിറ്റേ ദിവസം ഉച്ചയോടെ വൈഗയുടെ മൃതദേഹം കളമശ്ശേരി മുട്ടാര്‍ പുഴയില്‍നിന്ന് കണ്ടെത്തുകയും സനുവും സഞ്ചരിച്ച കാറും അപ്രത്യക്ഷമാവുകയും ചെയ്തിരുന്നു. സനു മോഹനു വേണ്ടി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത് വെള്ളിയാഴ്ചയാണ്. ഇതിനുശേഷമാണ് റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം തുടങ്ങിയ സ്ഥലങ്ങളില്‍ ഇയാളുടെ ചിത്രം പതിക്കുകയും ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയും ചെയ്യുന്നത്.

കുട്ടിയെ അപായപ്പെടുത്തിയ ശേഷം സനു വാളയാര്‍ ചെക്ക് പോസ്റ്റ് വഴി കടന്നു കളഞ്ഞതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. സനു പൂണെയില്‍ കോടികളുടെ തട്ടിപ്പ് നടത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതിനിടെ സനുമോഹന്റെ മുഴുവന്‍ സാമ്ബത്തിക ഇടപാടുകളും കണ്ടെത്തുന്നതിന് പൊലീസ് നടപടി തുടങ്ങി. 12 ബാങ്കുകള്‍ക്ക് നോട്ടീസ് അയച്ചതായാണ് വിവരം.

അതിനിടെ സനു മോഹന്റെ മുഴുവന്‍ സാമ്ബത്തിക ഇടപാടുകളും കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജിതമാക്കി. ഇതിന്റെ ഭാഗമായി 12 ബാങ്കുകള്‍ക്ക് പൊലീസ് നോട്ടീസ് അയച്ചു. ഭാര്യ അറിയാതെ ആഭരണങ്ങള്‍ പണയപ്പെടുത്തി 11 ലക്ഷം രൂപ വായ്പയെടുത്തതിന്റെ രേഖകള്‍ ലഭിച്ചതിന് പിന്നാലെയാണ് നടപടി. ഭാര്യയുടെ പേരിലുള്ള ഫ്ളാറ്റ് സ്വകാര്യവ്യക്തിക്ക് പണയത്തിന് നല്‍കിയതും അന്വേഷിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week