KeralaNewsUncategorized
നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച് അപകടം : രണ്ട് മരണം
പാലക്കാട് : നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച് അപകടം.രണ്ട് മരണം. വടക്കഞ്ചേരിയിലാണ് അപകടം നടന്നത്. എറണാകുളം സ്വദേശി ബിനു മാത്യു, കോട്ടയം സ്വദേശിയായ അരുണ്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു.ചികിത്സയ്ക്കായി എറണാകുളത്ത് നിന്നും ആലത്തൂരിലേക്ക് വരുകയായിരുന്നു മൂന്ന് പേരും. ഇതിനിടെയാണ് അപകടം ഉണ്ടായത്.
തൃശ്ശൂര്‍-വടക്കഞ്ചേരി ദേശീയ പാതയില്‍വെച്ച് കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെയാണ് അപകടം ഉണ്ടായത്. തൃശ്ശൂര്‍ സ്വദേശിനി സരിതയ്ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇവരെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്കുകള്‍ ഗുരുതരമാണെന്നാണ് വിവരം.
എറണാകുളത്ത് കാറ്ററിംഗ് നടത്തിവരികയാണ് സരിത. ഇവരുടെ സ്ഥാപനത്തിലെ ജീവനക്കാരാണ് മരിച്ച രണ്ട് പേരും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News