കാട്ടുപന്നിയുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് പരിക്ക്

കോഴിക്കോട്: കാട്ടുപന്നിയുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് പരിക്കേറ്റു. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിക്കടുത്ത് ചേലിയയിലാണ് സംഭവം. തുവ്വക്കോട് നടുക്കണ്ടിയില്‍ ജാനകിയാണ് (63) പരിക്കേറ്റത്. ഇവര്‍ ചികിത്സയിലാണ്.

ബന്ധുവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യവേയാണ് റോഡിലേക്ക് ഓടിയെത്തിയ പന്നി പരാക്രമം കാട്ടിയത്. ഓടിക്കൊണ്ടിരിക്കുന്ന ബൈക്ക് കുത്തി വീഴ്ത്തിയ പന്നി, റോഡിലേക്ക് വീണ ജാനകിയുടെ ദേഹത്ത് ചവിട്ടുകയായിരുന്നു.

കഴിഞ്ഞ ദിവസം, കോഴിക്കോട് കൂരാച്ചുണ്ടില്‍ വീട്ടില്‍ കയറിയ രണ്ട് കാട്ടുപന്നികളെ വെടിവച്ചു കൊന്നിരുന്നു. വനം വകുപ്പിന്റെ അനുമതിയോടെ നാട്ടുകാരനാണ് വെടിവെച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News