തൊട്ടുമുന്നില്‍ സിംഹം! എന്തു ചെയ്യണമെന്നറിയാതെ പകച്ചുനിന്ന് ബൈക്ക് യാത്രക്കാര്‍; ഒടുവില്‍- വീഡിയോ
ഗ്രാമത്തിന്റെ നിഷ്‌കളങ്കതയും ആര്‍ഭാടങ്ങളില്ലാത്ത ജീവിതവും പച്ചപ്പും കാണാന്‍ നഗരങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് യാത്ര ചെയ്യുന്നവരുടെ എണ്ണം ഓരോ ദിവസം കഴിയുന്തോറും വര്‍ധിച്ചു വരികയാണ്. അത്തരത്തില്‍ ഗ്രാമം കാണാന്‍ ബൈക്കില്‍ പോയ രണ്ടുപേര്‍ നേരിട്ട അനുഭവമാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. ഗ്രാമത്തിലെ തെരുവില്‍ സിംഹത്തെയാണ് ഇവര്‍ അഭിമുഖീകരിച്ചത്. ബൈക്ക് ലക്ഷ്യമാക്കി നടന്നുവരുന്ന സിംഹത്തെ കണ്ട് ബൈക്ക് യാത്രികര്‍ ഞെട്ടി.
എന്നാല്‍ തൊട്ടരികില്‍ വച്ച് ആക്രമിക്കാന്‍ മുതിരാതെ സിംഹം വഴിമാറി പോകുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. ഗുജറാത്തിലെ തെരുവില്‍ നിന്നുള്ളതാണ് ദൃശ്യം. സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. ഗ്രാമത്തിലെ മണ്‍പാതയാണ് പശ്ചാത്തലം.ബൈക്ക് ലക്ഷ്യമാക്കി നടന്നുവരികയാണ് സിംഹം. സിംഹത്തെ കണ്ട് ബൈക്ക് നിര്‍ത്തി എന്തുചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ് ബൈക്ക് യാത്രക്കാര്‍. രണ്ടുപേരാണ് ബൈക്കില്‍ ഉണ്ടായിരുന്നത്.
ബൈക്കിന്റെ തൊട്ടരികില്‍ വച്ച് സിംഹം കുറ്റിക്കാടിലേക്ക് മറയുന്നതാണ് വീഡിയോയുടെ അവസാനം. ആക്രമിക്കാന്‍ മുതിരാതെ സിംഹം വഴിമാറി പോയതിന്റെ ആശ്വാസത്തിലാണ് ബൈക്ക് യാത്രക്കാര്‍. ബൈക്കിന്റെ പിന്നില്‍ ഇരുന്ന് യാത്ര ചെയ്തിരുന്ന യുവതിയാണ് വീഡിയോ പകര്‍ത്തിയത്.