EntertainmentNationalNews

‘എംജിആറിന് ജയലളിത’ പോലെ വിജയിക്കൊപ്പം തൃഷ; വെളിപ്പെടുത്തലുമായി ഗായിക സുചിത്ര

ചെന്നൈ: നടൻ വിജയും നടി തൃഷയും തമ്മിലുള്ള ബന്ധം വീണ്ടും ചര്‍ച്ചയാകുകയാണ്. വിജയിയുടെ ജന്മദിനത്തിന് ജന്മദിനത്തിന് ഒരു ദിവസത്തിന് ശേഷം വിജയിക്കൊപ്പം ലിഫ്റ്റില്‍ നില്‍ക്കുന്ന ഫോട്ടോ സഹിതം വിജയ്ക്ക് ആശംസകൾ നേര്‍ന്നിരുന്നു നടി തൃഷ കൃഷ്ണന്‍.

എന്നാല്‍ പുതിയ ഗോസിപ്പുകള്‍ക്കാണ് ഈ ചിത്രം വഴിവച്ചത്. ചിത്രം വൈറലായെങ്കിലും അതിനൊപ്പം സോഷ്യൽ മീഡിയയിൽ പല പുതിയ കാര്യങ്ങളും ഉയര്‍ന്നുവന്നു. എക്‌സിലെ നിരവധി ആരാധകർ ഈ ഫോട്ടോ ‘ഡീകോഡ്’ ചെയ്യാൻ തുടങ്ങിയതോടെയാണ് ‘വിജയിയും തൃഷയും തമ്മില്‍ അഫെയറാണ്’ എന്ന തരത്തില്‍ വരെ ഗോസിപ്പ് പൊന്തി വന്നത്. 

ദളപതി വിജയ് രാഷ്ട്രീയ പാർട്ടി ആരംഭിച്ച് തമിഴ്‌നാട് രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ആഗ്രഹിക്കുന്നു എന്നതിനാല്‍ ഈ അഭ്യൂഹം ഒരു പ്രശ്നമാകുമെന്ന് നിരവധി ആരാധകരും വിശ്വസിക്കുന്നു. സോഷ്യൽ മീഡിയയിൽ ആരാധകർ ചർച്ച തുടരുന്നുണ്ടെങ്കിലും തൃഷയോ വിജയോ അവരുടെ പ്രതിനിധികളോ ഈ അഭ്യൂഹങ്ങളെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. എന്നാല്‍ തമിഴകത്തെ വിവാദ വെളിപ്പെടുത്തലുകള്‍ നടത്തുന്ന ഗായിക സുചിത്ര ഇപ്പോള്‍ ഇത് സംബന്ധിച്ച് പ്രതികരിച്ചിരിക്കുകയാണ്. 

“വിജയും ഭാര്യ സംഗീതയും വീണ്ടും പഴയപോലെയാകണം. വിജയുടെ ഈഗോ കാരണം ചെറിയ വഴക്കിന്‍റെ പേരിലാണ് ഇരുവരും പഴയ നല്ല ബന്ധത്തില്‍ അല്ലാത്തത്, അതിനിടയിലാണ് തൃഷയെപ്പോലുള്ള അട്ടകൾ കയറിവരുന്നത്.ലിഫ്റ്റില്‍ നിന്നും എടുത്ത ഫോട്ടോ പോസ്റ്റ് ചെയ്തപ്പോൾ മുതൽ വിജയിക്ക് മുകളില്‍ അവകാശം സ്ഥാപിക്കാന്‍ അവള്‍ എത്രത്തോളം ശ്രമിക്കുന്നുണ്ടെന്ന് വ്യക്തമാണ് ” ഗായിക സുചിത്ര ഒരു അഭിമുഖത്തില്‍ പറയുന്നു. 

“ചില ആളുകള്‍ മറ്റുള്ളവരെ മുതലെടുക്കാൻ ശ്രമിക്കുന്നത് എനിക്ക് ഇഷ്ടമല്ല. പലരും വിജയ്-തൃഷ ബന്ധത്തെ എം.ജി.ആർ-ജയലളിത ബന്ധവുമായി താരതമ്യം ചെയ്യുന്നുണ്ട്. എം.ജി.ആറിന്‍റെ ജീവിതത്തില്‍ കയറിവന്ന അട്ടയായിരുന്നു ജയലളിത. എംജിആറില്‍ നിന്നും ജയലളിത എല്ലാ രാഷ്ട്രീയ തന്ത്രങ്ങളും പഠിച്ചു, പിന്നീട് അദ്ദേഹത്തെ തന്നെ സൈഡാക്കി. കരുണാനിധിക്ക് പോലും അതില്‍ സങ്കടം ഉണ്ടായിരുന്നു. ജയലളിത തന്‍റെ സുഹൃത്തായ എം.ജി.ആറിനോട് ഇങ്ങനെ പെരുമാറുന്നത് കരുണാനിധിക്ക് ഇഷ്ടപ്പെട്ടിരുന്നില്ല”  സുചിത്ര പറഞ്ഞു. 

“എന്നാല്‍ എംജിആറിന് ശേഷം ജയലളിത രാഷ്ട്രീയത്തിൽ നന്നായി പ്രവർത്തിക്കുകയും നല്ല പ്രശസ്തി നേടാന്‍  പ്രയത്നിക്കുകയും ചെയ്തു. ശർക്കരയിലെ ഈച്ച പോലെ വിജയ് അവരുടെ പാത പിന്തുടരേണ്ടതില്ല. വിജയിക്കാൻ ഇത് വഴിയല്ല. പ്രത്യേകിച്ച് ഇതുവരെ ഇലക്ഷനില്‍ പോലും മത്സരിക്കാത്ത ഒരു പാര്‍ട്ടിയുടെതല്ല. വിജയ്‌ക്ക് ആരാണ് ഈ ഉപദേശം നൽകുന്നതെന്ന് എനിക്കറിയില്ല, പക്ഷേ ഇത് വളരെ തെറ്റാണ് ” സുചിത്ര പറഞ്ഞു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker