27.8 C
Kottayam
Thursday, April 25, 2024

ഷെയ്ന്‍ നിഗത്തെ മാങ്കുളത്തെ റിസോര്‍ട്ടില്‍ നിന്ന് പുറത്താക്കിയ സംഭവം, നടന്നതിങ്ങനെ , മാങ്കുളം സ്വദേശിയുടെ ഫേസ്ബുക്ക് പോസ്റ്റ്

Must read

കോട്ടയം: മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിനെ തുടര്‍ന്ന് ഷെയ്ന്‍ നിഗത്തെ ഇടുക്കി മാങ്കുളത്തെ റിസോര്‍ട്ടില്‍ നിന്ന് പുറത്താക്കിയെന്ന  വാര്‍ത്തക്കെതിരെ മാങ്കുളം സ്വദേശി ലിജോ തായില്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു. ഷെയ്ന്‍ നിഗം മാങ്കുളത്ത് ഷൂട്ടിങ്ങിന് വന്നപ്പോള്‍ ഇവിടുള്ള എല്ലാവരോടും വളരെ മാന്യമായി തന്നെയാണ് പെരുമാറിയതെന്നും ആവശ്യപ്പെട്ട എല്ലാവര്‍ക്കുമൊപ്പം ഫോട്ടോ എടുത്തും വളരെ വൈകിയ സമയം വരെ ഷൂട്ടിങ്ങില്‍ പങ്കെടുത്തും എല്ലാവരോടും ചിരിച്ചു കളിച്ചു ഇടപ്പെട്ട് നടക്കുന്ന ഷെയ്ന്‍ എന്ന വ്യക്തിയെ ആണ് ഞങ്ങള്‍ക്ക് കാണുവാന്‍ സാധിച്ചതെന്നും കുറിപ്പില്‍ പറയുന്നു.  വാര്‍ത്തയില്‍ പറഞ്ഞിരിക്കുന്നത് എല്ലാം ശുദ്ധ അസംബന്ധമായ കാര്യങ്ങളാണ്. മാങ്കുളത്ത് കഴിഞ്ഞ 25 വര്‍ഷത്തിന് ഇടയില്‍ വേറെ ഒരു ചിത്രത്തിന്റെയും മുഴുനീള ഷൂട്ടിങ് നടക്കുകയോ വന നശീകരണം ഉണ്ടാവുകയോ ചെയ്തിട്ടില്ലെന്നും അത് പറഞ്ഞ നാട്ടുകാരെ വെളിപ്പെടുത്താന്‍ പത്രം തയാറാവണമെന്നും കുറിപ്പില്‍ ലിജോ ആവശ്യപ്പെടുന്നു.

കുറിപ്പിന്റെ പൂര്‍ണ്ണ രൂപം

ഞാന്‍ ഒരു മാങ്കുളം സ്വദേശിയാണ് ഷൂട്ടിങ്ങിന് വന്നപ്പോള്‍ ഷെയ്‌ന്റെ കൂടെ ഫോട്ടോ എടുക്കാത്ത അയാളെ ഇതുവരെ അടുത്ത് കണ്ടിട്ടില്ലാത്ത ഒരാളുമാണ്.

Shane Nigam ഞങ്ങളുടെ മാങ്കുളത്ത് ഷൂട്ടിങ്ങിന് വന്നപ്പോള്‍ ഇവിടുള്ള എല്ലാവരോടും വളരെ മാന്യമായി തന്നെയാണ് പെരുമാറിയത് . ആവശ്യപ്പെട്ട എല്ലാവര്‍ക്കുമൊപ്പം ഫോട്ടോ എടുത്തും വളരെ വൈകിയ സമയം വരെ ഷൂട്ടിങ്ങില്‍ പങ്കെടുത്തും എല്ലാവരോടും ചിരിച്ചു കളിച്ചു ഇടപ്പെട്ട് നടക്കുന്ന ഷെയ്ന്‍ എന്ന വ്യക്തിയെ ആണ് ഞങ്ങള്‍ക്ക് കാണുവാന്‍ സാധിച്ചത്.
മദ്യപിക്കുക,പുകവലിക്കുക ഇതൊക്കെ ഒരാളുടെ വ്യക്തിപരമായ കാര്യമാണ്. അതില്‍ മറ്റുള്ളവര്‍ ഇടപെടുന്നതില്‍ ഒരു യുക്തിയുമില്ല.അവനെതിരെ പറയുന്നവര്‍ ഈ ഗണത്തില്‍പ്പെടാത്തവര്‍ ആണ് എന്ന് ഈ നാട്ടില്‍ അഭിപ്രായവും ഇല്ല. നാട്ടില്‍ എല്ലാ കാര്യങ്ങള്‍ക്കും ഇടംകോലിടുന്നവരുടെ കയ്യില്‍ നിന്ന് വാര്‍ത്ത ശേഖരിക്കുക എന്നത് എന്ത് മാധ്യമ ധര്‍മ്മമാണ് എന്ന് കുടി ഈ റിപ്പോര്‍ട്ടര്‍ ആരായാലും വ്യക്തമാക്കണം. ഇന്നലെ വന്നപ്പോള്‍ നിങ്ങള്‍ കണ്ട തകര്‍ന്ന കല്ലാര്‍-മാങ്കുളം റോഡിന്റെ അവസ്ഥ ഇതു വരെ ന്യൂസ് കൊടുക്കാത്ത ഒരു പരമ.മോന്‍ ആണ് താങ്കള്‍.

ഈ പോസ്റ്റ് ഇപ്പോള്‍ ഇടുന്നത് ഇന്ന് രാവിലെ മുതല്‍ Manorama News TV യില്‍ മാങ്കുളം കാരുടെ അഭിപ്രായമാണ് എന്നുള്ള രീതിയില്‍ ഒരു വാര്‍ത്ത വരുന്നുണ്ട്. അതില്‍ ഒരാള്‍ പറയുന്ന കാര്യങ്ങള്‍ എങ്ങനെയാണ് ഒരു നാടിന്റെ അഭിപ്രായമാകുന്നത്. ഇന്നലെ മനോരമ ന്യൂസ് പ്രതിനിധികള്‍ വരുമ്പോള്‍ ഞാന്‍ അടക്കമുള്ള മലയാളം.പറയാന്‍ അറിയാവുന്ന ആനേകം ആളുകള്‍ ഇവിടെ ഉണ്ടായിരുന്നു. ഞങ്ങളോട് ഒന്നും അവര്‍ ഈ വിഷയത്തെ പറ്റി സംസാരിച്ചിട്ടെ ഇല്ല. ഇവിടുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്നതിനായി തകര്‍ന്ന റോഡിന്റെ രംഗങ്ങള്‍ ചിത്രീകരിക്കുകയാണ് ചെയ്തത്. ഇവര്‍ ഇപ്പോള്‍ കൊടുത്തിരിക്കുന്ന വാര്‍ത്ത ഷൂട്ട് ചെയ്തത് അവര്‍ ആഗ്രഹിച്ചു വന്ന ഒരാളുടെ അടുത്ത് നിന്ന് മാത്രം അഭിപ്രായം തേടികൊണ്ടാണ്. അതില്‍ നിന്ന് തന്നെ ഇത് ഒരു പെയ്ഡ് ന്യൂസ് ആണ് എന്ന് ഉറപ്പിക്കാം.
ഷെയ്ന്‍ നിഗം മറ്റുള്ള പടങ്ങളില്‍ അഭിനയിക്കുന്നതും കരാര്‍ തെറ്റിക്കുന്നതും ഒന്നും നമ്മുടെ വിഷയം അല്ല അവന്റെ മാത്രം വിഷയം ആണ്. അവന്റെ കരിയറിനെയും ഭാവിയെയും ബാധിക്കുന്ന കാര്യം ആണ് അതില്‍ നല്ലതോ ചീത്തയോ ആയി അവന്‍ തുടരട്ടെ.
മനോരമ പറഞ്ഞിരിക്കുന്നത് എല്ലാം ശുദ്ധ അസംബന്ധമായ കാര്യങ്ങളാണ് മാങ്കുളത്ത് കഴിഞ്ഞ 25 വര്‍ഷത്തിന് ഇടയില്‍ വേറെ ഒരു ചിത്രത്തിന്റെയും മുഴുനീള ഷൂട്ടിങ് നടക്കുകയോ വന നശീകരണം ഉണ്ടാവുകയോ ചെയ്തിട്ടില്ല.അത് പറഞ്ഞ നാട്ടുകാരെ വെളിപ്പെടുത്താന്‍ മഞ്ഞരമ്മ തയാറാവണം വേറെ ഒന്നിനുമല്ല നാടിനെ പറ്റി അപരാധം പറഞ്ഞതിന് പത്തലു വെട്ടി രണ്ട് കൊടുക്കാന്‍ ആണ്.
ആയതിനാല്‍ മനോരമ ഈ വാര്‍ത്ത തിരുത്തുവാന്‍ തയ്യാറാവണം.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week