KeralaNews

‘നിയമസഹായം വല്ലതും ആവശ്യമുണ്ടെങ്കിൽ പറയണമെന്നാണ് ലാൽ സാർ പറഞ്ഞത്, ആ ഒരു തോന്നൽ എല്ലാവർക്കുമുണ്ട്’; മുകേഷ്!

കൊച്ചി:ടിക് ടോക്ക് ഇന്ത്യയിൽ സജീവമായിരുന്ന സമയത്ത് ഫുഡ് വ്ലോഗർമാരിൽ ഏറ്റവും അധികം ആരാധകർ ഉണ്ടായിരുന്നയാളാണ് മിസ്റ്റർ മല്ലു ജെഡി എന്ന് അറിയപ്പെടുന്ന മുകേഷ് എം നായർ. ടിക് ടോക്ക് ഇന്ത്യയിൽ ബാൻ ചെയ്യപ്പെട്ട ശേഷം ഇൻസ്റ്റ​ഗ്രാമിലൂടെയും ഫേസ്ബുക്കിലൂടെയുമാണ് മുകേഷ് തന്റെ വിശേഷങ്ങൾ പങ്കുവെക്കുന്നത്.

സംരംഭകൻ കൂടിയായ മുകേഷ് മദ്യവുമായി ബന്ധപ്പെട്ടുള്ള വീഡിയോകൾ പങ്കുവെച്ചാണ് വൈറലായത്. കൂടാതെ മലയാളത്തിന്റെ ഇതിഹാസം മോഹ​ൻലാലിന്റെ ഫി​ഗർ ചെയ്തും അ​ദ്ദേഹത്തിന്റെ സിനിമകളിലെ സീനുകൾ റീലായി റിക്രിയേറ്റ് ചെയ്ത് അവതരിപ്പിച്ചും മുകേഷ് ശ്രദ്ധനേടിയിട്ടുണ്ട്.

മുകേഷിനെ കാണുന്നവർക്കെല്ലാം ആദ്യം ഓർമ വരിക നടൻ മോഹൻലാലിനെ ആയിരിക്കും. രാജശിൽപിയിലെ പൊയ്കയിൽ, ഏഴിമലപൂഞ്ചോല തുടങ്ങിയ ​ഗാനങ്ങൾ റിക്രിയേറ്റ് ചെയ്ത് അഭിനയിച്ചപ്പോൾ വിമർശനവും അഭിനന്ദനവും ഒരുപോലെ മുകേഷിനെ തേടി എത്തിയിരുന്നു.

ബോഡിഷെയ്മിങ് ഏറെ നേരിട്ടിട്ടുള്ള വ്യക്തി കൂടിയാണ് മുകേഷ്. അടുത്തിടെ മദ്യപാന പ്രോത്സാഹനം സാമൂഹിക മാധ്യമങ്ങളിലൂടെ നൽകി എന്നതിന്റെ പേരിൽ എക്സൈസ് മുകേഷിന് എതിരെ കേസ് എടുത്തത് വലിയ വാർത്തയായിരുന്നു. ആദ്യം കൊല്ലത്ത് ഉദ്ഘാടനം ചെയ്ത ബാറിലെ വീഡിയോക്കെതിരെ മുകേഷിനെതിരെ കേസെടുത്തിരുന്നു ഇതിന് പിന്നാലെ വീണ്ടും രണ്ട് കേസുകൾ കൂടി മുകേഷിന്റെ പേരിൽ രജിസ്റ്റർ ചെയ്തു.

ബാറിന്റെ പരസ്യത്തിൽ മുകേഷ് എം നായർ അഭിനയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എക്സൈസ് സ്വമേധയാ കേസെടുത്തത്. ആകാശത്തിലെ സ്കൈ റെസ്റ്റോ ബാർ എന്ന വീഡിയോ മുകേഷ് ഫേസ്ബുക്കിലും പങ്കുവെച്ചിരുന്നു.

ഫാമിലിക്ക് അടക്കം വരാൻ പറ്റിയ ബാറെന്നും വീഡിയോയിൽ മുകേഷ് പറഞ്ഞിരുന്നു. ഇതോടെ കേസും വിവാദങ്ങളും ഉണ്ടായത്. തിരുവനന്തപുരം സ്വദേശിയാണ് മുകേഷ്. സിനിമാ മേഖലയിലുള്ളവരുമായി അടക്കം നല്ലൊരു സൗഹൃദം കാത്തുസൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് മുകേഷ് എം നായർ.

മദ്യപാനത്തിന് പ്രോത്സാഹനം നൽകി എന്നതിന് തന്റെ പേരിൽ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടശേഷം നടൻ മോഹൻലാലിനെ കണ്ടതിനെ കുറിച്ചും അന്ന് അദ്ദേഹം പറഞ്ഞ കമന്റിനെ കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ മുകേഷ്.

Mukesh M Nair

‘കഴിഞ്ഞ ദിവസം നേരിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ പോയി ലാൽ സാറിനെ ഞാൻ കണ്ടിരുന്നു. പുള്ളിയുടെ സ്റ്റുഡിയോയാണ് ഞങ്ങൾ വാങ്ങിയത്. അതുകൊണ്ട് തന്നെ ഇടയ്ക്ക് കാണുകയും സംസാരിക്കുകയും ചെയ്യാറുണ്ട്. അതുപോലെ തന്നെ ഈയിടയ്ക്ക് മദ്യപാനം പ്രോത്സാഹിപ്പിച്ചതിന് എന്റെ പേരിൽ കേസ് എടുത്തശേഷമാണ് അദ്ദേഹത്തെ കണ്ടത്.’

‘വല്ല നിയമസഹായവും ആവശ്യമുണ്ടെങ്കിൽ പറയണമെന്നാണ് ലാൽ സാർ പറഞ്ഞത്. പുള്ളി എന്റെ വീഡിയോയൊക്കെ കാണാറുള്ള വ്യക്തിയാണ്. പുള്ളിയുടെ തന്നെ ട്രാവൻകൂർ കോർട്ട് എന്ന റെസ്റ്റോറന്റിന്റെ റീ ഓപ്പണിങ് വരാൻ പോകുകയാണ്. അവിടേക്ക് അദ്ദേഹം ക്ഷണിച്ചിട്ടുണ്ട്. ഒരുമിച്ച് ഒരു വീഡിയോ ചെയ്യാനുള്ള അവസരം തരാമെന്ന് പറഞ്ഞിട്ടുണ്ട്.’

‘ലാലേട്ടനോട് അടുപ്പമുള്ളവർ എല്ലാം വിചാരിച്ചിരിക്കുന്നത് എനിക്ക് ലാലേട്ടനുമായി ഭയങ്കര അടുപ്പമാണെന്നാണ്. അങ്ങനെ തോന്നിക്കാനുള്ള കഴിവ് അ​​ദ്ദേഹത്തിനുണ്ട്. എല്ലാവരെയും അതുപോലെ എന്റർടെയ്ൻ ചെയ്യുന്നയാളാണ് അ​ദ്ദേഹം. നേരിന്റെ ഷൂട്ടിങ് സെറ്റിൽ ചെന്നപ്പോൾ സിനിമയുെട കോസ്റ്റ്യൂമിൽ അ​ദ്ദേഹം നിൽക്കുകയായിരുന്നു.’

‘ഞാൻ ഒപ്പം നിന്ന് ഒരു ഫോട്ടോ ചോദിച്ചപ്പോൾ എന്നെ അധികം വെയിറ്റ് ചെയ്യിപ്പിക്കാതെ അദ്ദേഹം പോയി ​കോസ്റ്റ്യൂം മാറി മറ്റൊരു ഷർട്ടിട്ട് വന്ന് എനിക്ക് വേണ്ടി ഫോട്ടോയ്ക്ക് പോസ് ചെയ്തു. ഇത്തരമൊരു കാര്യം വേറെ ആരും ചെയ്യില്ലെന്നും അത് കണ്ട് കണ്ണ് നിറഞ്ഞുവെന്നും’, മുകേഷ് അനുഭവം വെളിപ്പെടുത്തി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker