ജയ്പൂര്‍: രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ വീഴ്ത്തി ബിജെപി അധികാരത്തിലെത്തുമെന്ന് അഭിപ്രായ സര്‍വ്വേ ഫലം. ഇന്ത്യ ടിവി-സിഎന്‍എക്‌സ് സര്‍വ്വേയാണ് സംസ്ഥാനത്ത് ബിജെപിക്ക് വന്‍ വിജയം പ്രവചിച്ചിരിക്കുന്നത്. 200 അംഗ രാജസ്ഥാന്‍ നിയമസഭയില്‍ 125 സീറ്റുകള്‍ നേടി വിജയിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിച്ചത് 73 സീറ്റ് ആയിരുന്നു.
ഭരണകക്ഷിയായ കോണ്‍ഗ്രസിന് 72 സീറ്റുകള്‍ മാത്രമേ നേടാന്‍ സാധിക്കുകയുളളൂ. 2018ലെ തിരഞ്ഞെടുപ്പില്‍ 100 സീറ്റില്‍ വിജയിച്ചാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. 27 സീറ്റ് നേടിയ മറ്റ് പാര്‍ട്ടികള്‍ ഇത്തവണ 3 സീറ്റിലൊതുങ്ങുമെന്നും സര്‍വ്വേ പ്രവചിക്കുന്നു. ബിജെപിക്ക് 44.92 ശതമാനം വോട്ടും കോണ്‍ഗ്രസിന് 40.08 ശതമാനം വോട്ടും മറ്റുളളവര്‍ക്ക് 15 ശതമാനം വോട്ടും ലഭിക്കും.
48 സീറ്റുളള ജയ്പൂര്‍-ധോല്‍പൂര്‍ മേഖലയില്‍ ബിജെപിക്ക് 28ഉം കോണ്‍ഗ്രസിന് 19ഉം മറ്റുളളവര്‍ക്ക് 1 സീറ്റും ലഭിക്കും. ടോങ്ക്- കോട്ട മേഖലയിലെ 24 സീറ്റില്‍ 13 എണ്ണത്തില്‍ ബിജെപിയും 11 സീറ്റില്‍ കോണ്‍ഗ്രസും വിജയിക്കും. മാര്‍വാറിലെ 56 സീറ്റില്‍ 40 സീറ്റും ബിജെപി നേടുമ്പോള്‍ 15ല്‍ മാത്രമേ കോണ്‍ഗ്രസിന് വിജയിക്കാനാകൂ.മറ്റുളളവര്‍ 1 സീറ്റ് നേടും. 48 സീറ്റുളള മേവാറില്‍ ബിജെപി 32 സീറ്റ് നേടും. കോണ്‍ഗ്രസ് 15 സീറ്റിലൊതുങ്ങും. ശെഖാവതിയിലെ 24 സീറ്റില്‍ ബിജെപിക്കും കോണ്‍ഗ്രസിനും 12 വീതം സീറ്റ് ലഭിക്കും.
അതേസമയം മുഖ്യമന്ത്രി സ്ഥാനത്ത് അശോക് ഗെഹ്ലോട്ട് തന്നെ തുടരണം എന്നാണ് സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ കൂടുതല്‍ പേരും ആഗ്രഹിക്കുന്നത്. 32.5 ശതമാനം പേരും ഗെഹ്ലോട്ടിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. ബിജെപിയുടെ വസുന്ധര രാജെ സിന്ധ്യ മുഖ്യമന്ത്രിയാകണം എന്നാണ് 26.98 ശതമാനം പേര്‍ ആഗ്രഹിക്കുന്നത്. 12.35 ശതമാനം പേര്‍ സച്ചിന്‍ പൈലറ്റിനേയും 10.7 ശതമാനം പേര്‍ ഗജേന്ദ്ര സിംഗ് ശെഖാവത്തിനേയും മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നു.