താമസം മറ്റൊരു സ്ത്രീയുടെ ഭര്‍ത്താവിനൊപ്പം, ശക്തി ലഭിച്ചത് അയാളുടെ ശരീരത്തില്‍ നിന്ന്! അന്നപൂര്‍ണി എന്ന ആള്‍ദൈവത്തിന്റെ കഥ
ടെലിവിഷന്‍ താരമായ ചെങ്കല്‍പേട്ട് സ്വദേശി അന്നപൂര്‍ണി ദേവിയായി മാറിയതിന്റെ അമ്പരപ്പിലാണ് സുഹൃത്തുക്കളും നാട്ടുകാരും. അന്നപൂര്‍ണിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നതോടെ ഇവരുടെ ഇടപെടലുകള്‍ എന്തൊക്കെയാണ് എന്നറിയാനുള്ള അന്വേഷണത്തിലാണ് പോലീസ്. കുടുംബ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന തമിഴിലെ പേരു കേട്ട ടിവി പരിപാടിയാണ് ‘സെല്‍വതെല്ലാം ഉണ്‍മൈ’. ഈ പരിപാടിയില്‍ പങ്കെടുത്ത അന്നപൂര്‍ണി ഇപ്പോള്‍ പുതിയ അവതാരത്തിലാണ്. ‘ദേവി’യായി മാറി തട്ടിപ്പ് നടത്തുകയായിരുന്നു അന്നപൂര്‍ണിയെന്ന ആരോപണം ഉയര്‍ന്നതോടെയാണ് പോലീസ് ഇവര്‍ക്കെതിരെ അന്വേഷണം ശക്തമാക്കിയത്.
പീഠത്തില്‍ ഉപവിഷ്ഠയായ അന്നപൂര്‍ണിയുടെ കാല്‍ക്കല്‍ വീണു അനുയായികള്‍ പൊട്ടിക്കരയുന്നതിന്റെയും ദേവി ഇവര്‍ക്ക് അനുഗ്രഹം നല്‍കുന്നതിന്റെയുമെല്ലാം വീഡിയോ അടുത്തിടെ പുറത്തുവന്നിരുന്നു. ടിവി പരിപാടിയിലൂടെ നേടിയ പ്രസിദ്ധി വച്ച് ആളുകളെ പറ്റിക്കുകയാണ് അന്നപൂര്‍ണിയെന്നാണു സമൂഹമാധ്യമങ്ങളിലെ വിമര്‍ശനം. ഇതോടെ, ഇവരുടെ പൂര്‍വ്വകാലത്തെ കുറിച്ചും പോലീസ് അന്വേഷണം നടത്തി. മറ്റൊരു സ്ത്രീയുടെ ഭര്‍ത്താവിനൊപ്പമാണ് ഇവര്‍ താമസിച്ചതെന്ന് കണ്ടെത്തി.
‘സെല്‍വതെല്ലാം ഉണ്‍മൈ’ എന്ന പരിപാടിയില്‍ തന്റെ ജീവിതത്തെ കുറിച്ച് അന്നപൂര്‍ണി വെളിപ്പെടുത്തിയതിന്റെ വീഡിയോയും ഇപ്പോള്‍ ശ്രദ്ധേയമാകുന്നു. മറ്റൊരു സ്ത്രീയുടെ ഭര്‍ത്താവിനെ തട്ടിയെടുത്ത അന്നപൂര്‍ണിക്കെതിരെ ഷോയുടെ അവതാരകയായ ലക്ഷ്മി രാമകൃഷ്ണന്‍ ശബ്ദമുയര്‍ത്തിയപ്പോള്‍ കരയുന്ന അന്നപൂര്‍ണിയെ ആണ് വീഡിയോയില്‍ കാണാനാവുക.
ഞാനും അയാളും തമ്മില്‍ നിയമവിരുദ്ധമായ ബന്ധമാണെന്നാണ് ആളുകള്‍ പറയുന്നത്. അറസു എന്നാണ് അയാളുടെ പേര്. ഞാനും അരസുവും ഒരുമിക്കണമെന്നത് പ്രകൃതിയുടെ നിയമമായിരുന്നു. ഏറ്റവും ഒടുവില്‍ അവന്റെ ദൗത്യം അവസാനിച്ചു. അപ്പോള്‍ അവന്‍ പറഞ്ഞു, അവന്റെ ശരീരത്തിലുണ്ടായിരുന്ന ശക്തി എന്നില്‍ വന്നിരിക്കുന്നു എന്ന്. അന്ന് മുതലാണ് എനിക്ക് ഒരു ശക്തി കണ്ടുതുടങ്ങിയത്. മൂന്ന് വര്‍ഷമായി ഞാന്‍ ഒളിച്ചു കഴിയുകയിരുന്നില്ല. മറിച്ചു പരിശീലനം നേടുകയായിരുന്നു. ഒരു മതപ്രഭാഷകയായി നടിച്ചില്ല.
പണമുണ്ടാക്കാന്‍ ഉദ്ദേശമില്ല. എനിക്ക് ശരീരമില്ല, ശക്തിയെ ഉള്ളൂ. ആത്മീയ സേവനത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് നിരവധി ഫോണ്‍ കോളുകളാണ് വരുന്നത്. തന്നെ വധിക്കുമെന്ന ഭീഷണിയും ശക്തമാണ്. കഴിഞ്ഞ ആറ് വര്‍ഷമായി ‘നാച്ചുറല്‍ സൗണ്ട്’ എന്ന പേരില്‍ ആധ്യാത്മിക പരിശീലനവും ക്ലാസുകളുമാണ് താന്‍ നടത്തുന്നത്. ആത്മീയതയും ദൈവവും എന്താണെന്നും താന്‍ ആരാണെന്നും എന്തിനാണ് ഇവിടെയുള്ളതെന്നും വ്യക്തമാക്കാനാണ് ഇവിടെ എത്തിയത്. താന്‍ ആള്‍ദൈവം അല്ലെന്ന് ഒപ്പമുള്ളവര്‍ക്കറിയാം’, അന്നപൂര്‍ണി വീഡിയോയില്‍ പറയുന്നു.