വിദ്യാര്‍ഥിനിയെ കാറില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമം; ഹാന്‍ഡ്‌ബോള്‍ പരിശീലകന്‍ അറസ്റ്റില്‍

പത്തനംതിട്ട: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കാറില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കായിക പരിശീലകന്‍ പിടിയില്‍. കീഴ്‌വായ്പൂര്‍ പാലമറ്റത്ത് റിട്ട.കേണല്‍ ജോസഫ് തോമസാണ് അറസ്റ്റിലായത്. പരിശീലനത്തിന് എത്തിയ പെണ്‍കുട്ടിയെ കാറില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇയാള്‍ പിടിയിലാകുകയായിരുന്നു.

മല്ലപ്പള്ളിയിലെ മുണ്ടിയപ്പള്ളി ഭാഗത്ത് പെണ്‍കുട്ടികള്‍ക്ക് മാത്രമായി പ്രതി സ്വകാര്യ ഹാന്‍ഡ്‌ബോള്‍ പരിശീലനകേന്ദ്രം നടത്തിയിരുന്നു. പരിശീലനത്തിന് എത്തുന്ന കുട്ടികളെ വീട്ടിലും മറ്റും കളിസ്ഥലങ്ങളിലും പ്രതി തന്നെയാണ് കാറില്‍ എത്തിച്ചിരുന്നത്. ഇതിനിടെ പെണ്‍കുട്ടികളോട് മോശമായി പെരുമാറുന്നുവെന്ന വിവരം ലഭിച്ച പോലീസ് കഴിഞ്ഞ ആറുമാസമായി ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു.

ഇതിനിടെ കഴിഞ്ഞ ശനിയാഴ്ച നെല്ലിമൂടിന് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് കാറില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടു. വിവരമറിഞ്ഞെത്തിയ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കീഴ്‌വായ്പൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ജി.സന്തോഷ്‌കുമാറാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News