News
നാലുവയസുകാരിയെ വളഞ്ഞിട്ട് തെരുവുനായ്ക്കള്‍ കടിച്ചുകീറി; നടുക്കുന്ന ദൃശ്യം
ഭോപ്പാല്‍: നാലുവയസുകാരിയെ തെരുവുനായ്ക്കള്‍ കടിച്ചുകീറി. വഴിയാത്രക്കാരന്‍ പട്ടികളെ ആട്ടിപ്പായിച്ചത് കൊണ്ട് കുട്ടി ജീവനോടെ രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭോപ്പാലിലാണ് സംഭവം.
വീടിന് വെളിയില്‍ കളിക്കുമ്പോഴാണ് കുട്ടി തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയായത്. കുട്ടിയെ വളഞ്ഞിട്ട് തെരുവുനായ്ക്കള്‍ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ കുട്ടി നിലത്തുവീഴുന്നതും വലിച്ചിഴച്ച്ആക്രമണം തുടരുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
തെരുവുനായ്ക്കള്‍ കുട്ടിയെ കടിച്ചുകീറുന്ന ഹൃദയഭേദകമായ കാഴ്ച വ്യാപകമായാണ് പ്രചരിക്കുന്നത്. ഈസമയത്ത് ആ വഴി കടന്നുവന്ന വഴിയാത്രക്കാരന്‍ നായ്ക്കളെ ആട്ടിയോടിച്ചാണ് കുട്ടിയെ രക്ഷിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News