ശൈലജ ടീച്ചറെ ഹിറ്റാക്കിയ ആവര്‍ത്തന വീണ്ടും…. ; ശിഷ്യത്വം സ്വീകരിക്കാന്‍ തയ്യാറെടുത്ത് ‘കുടിയന്‍ റാസ്പുടിന്‍’ ഡാന്‍സ് താരം സനൂപ് കുമാര്‍!
കൊച്ചി മുന്‍ ആരോഗ്യമന്ത്രി കെ. കെ ശൈലജയെ അനുകരിച്ച് ശ്രദ്ധ നേടിയ ആവര്‍ത്തനയുടെ പുതിയ വീഡിയോയും വൈറലായിരിക്കുകയാണ്. റാസ്പുടിന്‍ പാട്ടിന്റെ കുടിയന്‍ വേര്‍ഷന്‍ ചെയ്ത സനൂപ് മോഹനെ അനുകരിച്ചുകൊണ്ടാണ് ആവര്‍ത്തന വീണ്ടും കൈയടി നേടിയിരിക്കുന്നത്.
‘അങ്ങയുടെ ശിഷ്യയായി സ്വീകരിക്കാമോ’ എന്ന വാചകത്തോടെ ആവര്‍ത്തന പങ്കുവച്ച വീഡിയോയ്ക്ക് കമ്മെന്റുമായി സനൂപും എത്തിയിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ആവര്‍ത്തന വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സനൂപ് അവതരിപ്പിച്ചതുപോലെ തന്നെ ഇടറിയെന്ന തോന്നിക്കുന്ന തരത്തിലുള്ള സ്റ്റെപ്പുകളും ഭാവവുമെല്ലാം ആവര്‍ത്തന അതുപോലെ ഒപ്പിയെടുത്തിട്ടുണ്ട്.
ആവര്‍ത്തനയുടെ ശിഷ്യനായി തന്നെ എടുക്കുമോയെന്നാണ് വീഡിയോക്ക് താഴെ സനൂപ് കുറിച്ച കമന്റ്. ആവര്‍ത്തനയുടെ റാസ്പുടിന്‍ കുടിയന്‍ വേര്‍ഷന്‍ സോഷ്യല്‍ മീഡിയ നിമിഷ നേരം കൊണ്ടാണ് ഏറ്റെടുത്തത്.
പാലക്കാട് സ്വദേശിയായ ആവര്‍ത്തന ശബരീഷ് ചിറ്റൂരിലെ യങ് വേള്‍ഡ് പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. ആളുകളെ അനുകരിച്ചുകൊണ്ടുള്ള ആവര്‍ത്തനയുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.