‘കാണിക്കാന്‍ സൗകര്യമില്ല, നീ പോയി പരാതി കൊടുക്ക്’ യാത്രക്കിടെ പാസ് ചോദിച്ച കെ.എസ്.ആര്‍.ടി.സി വനിത കണ്ടക്ടറോട് കയര്‍ത്ത് സൂപ്രണ്ട്; വീഡിയോ വൈറല്‍
തിരുവനന്തപുരം: യാത്രക്കിടെ പാസ് ചോദിച്ച വനിതാ കണ്ടക്ടറോട് കെഎസ്ആര്‍ടിസി സൂപ്രണ്ട് അപമര്യാദയായി പെരുമാറിയതായി പരാതി. ഇരുവരും തമ്മില്‍ നടന്ന വാക്കുതര്‍ക്കത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഭവം വിവാദത്തില്‍. വനിതാ കണ്ടക്ടറോട് അപമര്യാദയായി പെരുമാറിയ കെഎസ്ആര്‍ടിസി സൂപ്രണ്ടിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടു. നെയ്യാറ്റിന്‍കര ഡിപ്പോയിലെ മഹേശ്വരിയമ്മയ്ക്കെതിരെയാണ് എംഡി അന്വേഷണത്തിന് ഉത്തരവിട്ടത്.
വിജിലന്‍സ് വിഭാഗമാണ് ഇവര്‍ക്കെതിരെയുള്ള പരാതി അന്വേഷിക്കുക. ഇന്നു രാവിലെ തിരുവനന്തപുരത്ത് നിന്ന് നെയ്യാറ്റിന്‍കരയിലേക്ക് പോയ ഫാസ്റ്റ് പാസഞ്ചര്‍ ബസിലായിരുന്നു സംഭവം. സൂപ്രണ്ടിനോട് യാത്രാ പാസ് കാണിക്കണമെന്ന് ബസിലെ വനിതാ കണ്ടക്ടര്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, പാസ് കാണിക്കാന്‍ കഴിയില്ലെന്നും പരാതി കൊടുക്കാനുമായിരുന്നു സൂപ്രണ്ടിന്റെ മറുപടി. ഇരുവരും തമ്മില്‍ ഇതേചൊല്ലി ഏറെനേരം തര്‍ക്കിച്ചു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
https://youtu.be/BYWxeYO2OjE