കോഴിക്കോട് കെ എസ് ആർ ടി സി ബൈക്കിൽ ചെന്നിടിച്ചു; യുവാവ് മരിച്ചു

കോഴിക്കോട്: കെഎസ്ആര്‍ടിസി ബസ് ബൈക്കിൽ ചെന്നിടിച്ച് മലപ്പുറം സ്വദേശിയായ നഴ്‌സിംഗ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം . മലപ്പുറം എടവണ്ണ മുണ്ടേങ്ങര സ്വദേശി അബി നര്‍ഷാദ് (24) ആണ് മരിച്ചത്.രാമനാട്ടുകര – മീഞ്ചന്ത സംസ്ഥാന പാതയില്‍ നല്ലളം പൊലീസ് സ്‌റ്റേഷന് സമീപം ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്.

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നുള്ള പ്രായോഗിക പരിശീലന ക്ലാസും കഴിഞ്ഞ് കോളേജിലേക്ക് തിരിച്ചു പോവുകയായിരുന്നു നർഷാദും സുഹൃത്ത് അബ്‌ദുൾ അസീസും. ഇവർക്ക് നേരെ അതെ ദിശയിൽ നിന്നും കോഴിക്കോട് നിന്നും പാലക്കാടേക്ക് പോകുന്ന ബസ് വന്നിടിക്കുകയായിരിന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ നർഷാദ്, ബസ്സിന്റെ അടിയിൽ പോവുകയായിരുന്നു. നർഷാദിനെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജിൽ കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നർഷാദിനോടൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് അബ്‍ദുൾ അസീസിനെ പരിക്കുകളോടെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പിതാവ്: അക്ബർ. മാതാവ്: ബിജൂനി മാലങ്ങാടന്‍, ഇഹാബ്, ഹാദി ഹസന്‍ എന്നിവർ സഹോദരങ്ങളാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News