KeralaNews

കെഎസ്ഇബിയിൽ വീണ്ടും നടപടി,അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് എം ജി സുരേഷ് കുമാറിനെ സ്ഥലം മാറ്റി

തിരുവനന്തപുരം: കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്റെ സമരത്തിൽ വീണ്ടും നടപടിയുമായി മാനേജ്മെന്റ്. ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് എം ജി സുരേഷ് കുമാറിനെ സ്ഥലം മാറ്റി. തിരുവനന്തപുരത്ത് നിന്ന് പെരിന്തൽമണ്ണയിലേക്കാണ് മാറ്റിയത്. സസ്പെൻഷൻ പിൻവലിച്ചു കൊണ്ടാണ് സ്ഥലംമാറ്റ നടപടി.

ഓഫീസേഴ്സ് അസോസിയേഷൻ സമരത്തെത്തുടർന്ന് കടുത്ത നടപടിയാണ് മാനേജ്മെന്റ് സ്വീകരിച്ചിരിക്കുന്നത്. ജാസ്മിൻ ബാനുവിന്റെയും സസ്പെൻഷൻ പിൻവലിച്ചെങ്കിലും പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റിയിട്ടുണ്ട്. നടപടി അംഗീകരിക്കില്ലെന്നും സമരം തുടരുമെന്നും അസോസിയേഷൻ അറിയിച്ചു. സിഐടിയു വിമർശൻങ്ങൾ തള്ളിയ വൈദ്യുതി മന്ത്രി മുഖ്യമന്ത്രിയുടെ പൂർണ്ണ പിന്തുണ തനിക്കുണ്ടെന്നാണ് പറഞ്ഞത്.

സമരം തുടരുന്ന അസോസിയേഷനോട് ഒട്ടുവീഴ്ചയില്ലാത്ത സമീപനമാണ് ചെയർമാൻ സ്വീകരിച്ചത്. നേരിട്ട് ചർച്ചക്ക് തയ്യാറാകാതെ ഫിനാൻസ് ഡയറക്ടറെ ചുമതലപ്പെടുത്തിയ ബി. അശോക് കൂടുതൽ കടുത്ത നടപടിയിലേക്ക് നീങ്ങി. ഹൈക്കോടതി നിർദ്ദേശത്തിൻറെ അടിസ്ഥാനത്തിൽ ജാസ്മിൻ ബാനുവിനറെ സസ്പെൻഷൻ പിൻവലിച്ചെങ്കിലും കർശന താക്കീതോടെയാണ് സ്ഥലംമാറ്റിയത്. തിരുവനന്തപുരത്തെ വൈദ്യുതി ഭവനിൽ നിന്നും ജാസ്മിനെ സീതത്തോടേക്ക് മാറ്റി. അസോസിയേഷൻ ജനറൽ സെക്രട്ടറി ഹരികുമാറിൻറെയും സസ്പെൻഷൻ പിൻവലിച്ച് സ്ഥലം മാറ്റുമെന്നാണ് വിവരം. പ്രതികാര നടപടി അംഗീകരിക്കില്ലെന്നുെം ചെയർമാൻ സ്ത്രീവിരുദ്ധ പരാമർശം പിൻവലിച്ച് ഖേദ പ്രകടനം നടത്തണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. സിഐടിയു അസോസിയേഷനൊപ്പമാണെങ്കിലും , സംഘടനാ നേതാക്കളെ സ‍ർക്കാർ പൂർണ്ണമായും പിന്തുണക്കുന്നില്ലെന്നതിന് തെളിവാണ് വകുപ്പ് മന്ത്രിയുടേയും ചെയർമാൻറെയും ഉറച്ച നിലപാട്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker