EntertainmentKeralaNewsRECENT POSTS
‘കൂടത്തായി’ക്ക് ഹൈക്കോടതി സ്‌റ്റേ; രണ്ടാഴ്ചത്തേക്ക് സംപ്രേക്ഷണം അരുത്
കൊച്ചി: കൂടത്തായി കൊലപാതകത്തെ ആസ്പദമാക്കി സ്വകാര്യ ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന സീരിയലിന് ഹെക്കോടതിയുടെ സ്റ്റേ. മലയാളത്തിലെ ഒരു സ്വകാര്യ ചാനലില്‍ സംപ്രേക്ഷണം ചെയ്തു വന്നിരുന്ന സീരിയലിനാണ് രണ്ടാഴ്ചത്തെ സ്റ്റേ വിധിച്ചത്. കേസിലെ സാക്ഷിയായ മുഹമ്മദ് എന്നയാള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിധി.
കൂടത്തായി കൊലപാതക പരമ്പര വിഷയമാക്കി സ്വകാര്യ ചാനല്‍ പ്രക്ഷേപണം ആരംഭിച്ചിട്ടുള്ള സീരിയല്‍ യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത രീതിയിലാണ് കാര്യങ്ങള്‍ അവതരിപ്പിക്കുന്നതെന്നും ഇത് കേസിലെ സാക്ഷികളേയും പൊതുജനങ്ങളേയും ആശയക്കുഴപ്പത്തിലാക്കുമെന്നും ഹര്‍ജിയില്‍ പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News