സൂര്യനില്‍ നിന്ന് കേള്‍ക്കുന്നത് ഓം മന്ത്രം! കണ്ടെത്തിയത് ‘നാസ’യെന്ന് കിരണ്‍ ബേദി
ന്യൂഡല്‍ഹി: അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ സൂര്യനില്‍ നിന്ന് ഓം മന്ത്രം കേള്‍ക്കുന്നതായി കണ്ടെത്തിയതായി പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദി. നാസയുടെ കണ്ടുപിടുത്തമെന്ന പേരില്‍ കിരണ്‍ ബേദി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഈ അവകാശവാദം. സൂര്യന്‍ ഓം മന്ത്രം ഉരുവിടുന്നു. ഇതിന്റെ ശബ്ദം നാസ റെക്കോര്‍ഡ് ചെയ്തു എന്നാണ് വീഡിയോ പങ്കുവെച്ച് കിരണ്‍ ബേദി ട്വിറ്ററില്‍ കുറിച്ചത്.
സൂര്യന്റെയും ഓം മന്ത്രത്തിന്റെയും ശിവന്റെയും വിവിധ ചിത്രങ്ങള്‍ സഹിതമുളള വീഡിയോ സഹിതമാണ് കിരണ്‍ ബേദിയുടെ ട്വീറ്റ്. നാസ തന്നെ നേരത്തെ സോളാര്‍ ശബ്ദം റെക്കോര്‍ഡ് ചെയ്തതു പുറത്തുവിട്ടിരുന്നു. ഇതിനെ തള്ളിയാണ് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥ കൂടിയായ കിരണ്‍ ബേദി വ്യാജ വീഡിയോ പങ്കുവയ്ക്കുന്നത്.
നിരവധി പേരാണ് കിരണ്‍ ബേദിയുടെ ട്വീറ്റിനെ പരിഹസിച്ച് രംഗത്തെത്തിയിട്ടുള്ളത്. നാസ പുറത്തുവിട്ട യഥാര്‍ഥ വീഡിയോയും ചിലര്‍ കിരണ്‍ ബേദിക്കായി പങ്കുവയ്ക്കുന്നുണ്ട്.
— Kiran Bedi (@thekiranbedi) January 4, 2020