31.8 C
Kottayam
Thursday, December 5, 2024

ബാറ്റർമാരുടെ വിളയാട്ടം! ശ്രേയസിന്റെ മുംബൈയെ തകർത്ത് സഞ്ജുവിന്റെ കേരളം

Must read

ഹൈദരാബാദ്: സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റിൽ മുംബൈയെ തകർത്ത് കേരളത്തിന്റെ കുതിപ്പ്. 43 റണ്‍സ് വിജയമാണ് സഞ്ജു സാംസൺ നയിച്ച കേരളം കരുത്തരായ മുംബൈയ്ക്കെതിരെ നേടിയത്. കേരളം ഉയർ‌ത്തിയ 235 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈയ്ക്ക് ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 191 റൺസെടുക്കാൻ മാത്രമാണു സാധിച്ചത്. ജയത്തോടെ മൂന്നു മത്സരങ്ങളിൽ രണ്ടു വിജയങ്ങളുമായി ഇ ഗ്രൂപ്പിൽ കേരളം രണ്ടാം സ്ഥാനത്തുണ്ട്. കേരളത്തിന് നിലവിൽ എട്ടുപോയിന്റുണ്ട്. എട്ടു പോയിന്റുള്ള മുംബൈ മൂന്നാമതാണ്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്യാനിറങ്ങിയ കേരളത്തിനു തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ സഞ്ജു സാംസണെ നഷ്ടമായിരുന്നു. ഷാർദൂൽ ഠാക്കൂർ എറിഞ്ഞ ആദ്യ ഓവറിലെ നാലാം പന്തിൽ സഞ്ജു ബോൾഡായി. നാലു പന്തുകൾ നേരിട്ട സഞ്ജു നാലു റൺസാണു നേടിയത്. മുഹമ്മദ് അസ്ഹറുദ്ദീൻ (18), സച്ചിൻ ബേബി (ഏഴ്) എന്നിവർ മടങ്ങിയതിനുശേഷം ഓപ്പണർ രോഹൻ എസ്. കുന്നുമ്മൽ, സൽമാൻ നിസാർ എന്നിവർ കൈകോർത്തതോടെ കേരളത്തിന്റെ സ്കോർ കുതിച്ചുയർന്നു. 49 പന്തുകൾ നേരിട്ട സൽമാൻ നിസാർ 99 റൺസുമായി പുറത്താകാതെനിന്നു.

രോഹൻ 48 പന്തുകളിൽ 87 റൺസെടുത്തു. ഇരുവരും ചേർന്ന് 131 റൺസ് കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. സ്കോർ 180ൽ നിൽക്കെ മോഹിത് അവസ്തി രോഹനെ പുറത്താക്കി. ഐപിഎല്‍ താരലേലത്തിൽ രോഹൻ എസ്. കുന്നുമ്മലിനെയും സൽമാൻ നിസാറിനെയും ആരും വാങ്ങിയിരുന്നില്ല. വിഷ്ണു വിനോദ് നേരിട്ട ആദ്യ പന്തിൽ മോഹിത് അവസ്തിയെ സിക്സർ പറത്തിയെങ്കിലും, തൊട്ടടുത്ത പന്തിൽ ബോൾഡായി. മോഹിത് അവസ്തി മുംബൈയ്ക്കു വേണ്ടി നാലു വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ അർധ സെഞ്ചറി നേടിയ അജിന്‍ക്യ രഹാനെയാണ് മുംബൈയുടെ ടോപ് സ്കോറർ. 35 പന്തുകളിൽനിന്ന് രഹാനെ 68 റൺസെടുത്തു. ക്യാപ്റ്റൻ ശ്രേയസ് അയ്യർ (18 പന്തിൽ 32), പൃഥ്വി ഷാ (13 പന്തിൽ 23), ഹാർദിക് തിമോർ (13 പന്തിൽ 23) എന്നിവരും തിളങ്ങിയെങ്കിലും കേരളം ഉയർത്തിയ വമ്പൻ വിജയ ലക്ഷ്യത്തിന് അടുത്തെത്താൻ മുംബൈയ്ക്കു സാധിച്ചില്ല. നാലോവറുകൾ പന്തെറിഞ്ഞ എം.ഡി. നിധീഷ് 30 റൺസ് വഴങ്ങി നാലു വിക്കറ്റുകൾ വീഴ്ത്തി. സി.വി. വിനോദ് കുമാറും അബ്ദുൽ ബാസിത്തും രണ്ടു വിക്കറ്റുകൾ വീതം സ്വന്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ശ്രീജേഷിന് കിരീടനേട്ടത്തോടെ പരിശീലനകനായി അരങ്ങേറ്റം! ഏഷ്യാ കപ്പ് ഹോക്കിയില്‍ പാകിസ്ഥാനെ തകര്‍ത്തു

മസ്‌കറ്റ്: ജൂനിയര്‍ ഹോക്കി ഏഷ്യാ കപ്പ് കിരീടം ഇന്ത്യക്ക്. പാകിസ്ഥാനെ മൂന്നിനെതിരെ അഞ്ച് ഗോളിന് തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടമുയര്‍ത്തിയത്. ഇന്ത്യയുടെ മുന്‍ ഗോള്‍ കീപ്പറും മലയാളിയുമായ പി ആര്‍ ശ്രീജേഷാണ് ജൂനിയര്‍ ടീമിന്റെ...

ഇസ്രയേലിനെതിരെ യു എന്നിൽ നിലപാടെടുത്ത് ഇന്ത്യ; 'പലസ്തീൻ അധിനിവേശം അവസാനിപ്പിക്കണം' പ്രമേയത്തിൽ വോട്ട് ചെയ്തു

ന്യൂയോർക്ക്: ഇസ്രയേലിനെതിരെ ഐക്യരാഷ്ട്ര സഭ പൊതുസഭയിൽ നിലപാട് പ്രഖ്യാപിച്ച് ഇന്ത്യ. ഇസ്രായേലിനെതിരായ രണ്ട് പ്രമേയങ്ങളെ അനുകൂലിച്ച് ഇന്ത്യ വോട്ടുചെയ്തു. പലസ്തീനിലെ അധിനിവേശം ഇസ്രയേൽ അവസാനിപ്പിക്കണമെന്നും സിറിയൻ ഗോലാനിൽ നിന്നും ഇസ്രയേൽ പിന്മാറണമെന്നുമുള്ള പ്രമേയങ്ങളിലാണ്...

കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് തിരശ്ശീല വീഴുന്നു; ടീക്കോമിന്‍റെ ഭൂമി തിരിച്ചുപിടിക്കും

കൊച്ചി: കേരളത്തിൻ്റെ സ്വപ്ന പദ്ധതിയായ കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി ടീക്കോമിന് നല്‍കിയ ഭൂമി തിരിച്ചു പിടിക്കാന്‍ മന്ത്രിസഭാ തീരുമാനം. പദ്ധതിയിൽ നിന്ന് പിന്‍മാറാനുള്ള ടീകോമിന്‍റ ആവശ്യപ്രകാരമാണ് നടപടി. ഇതു പ്രകാരം 246...

യാത്രക്കാരെ പെരുവഴിയിലാക്കിയ മണിക്കൂറുകള്‍; ഷൊർണൂരിൽ കുടുങ്ങിയ വന്ദേഭാരത് തിരുവനന്തപുരത്തെത്തിയത് രാത്രി 2.30ന്

തിരുവനന്തപുരം: ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കാസര്‍കോട് - തിരുവനന്തപുരം വന്ദേഭാരത് ട്രെയിന്‍ മൂന്നര മണിക്കൂറോളം വൈകി അർധരാത്രി രണ്ടരയോടെയാണ് തിരുവനന്തപുരത്ത് എത്തിയത്. സാങ്കേതിക തകരാറിനെ തുടര്‍ന്ന് ട്രെയിന്‍ ഷൊര്‍ണൂരില്‍ മൂന്ന് മണിക്കൂറോളം പിടിച്ചിട്ടതാണ് യാത്രക്കാരെ...

പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലും സ്ത്രീ മരിച്ചു; അല്ലു അർജുനെ കാണാൻ ആളുകൾ ഒഴുകിയെത്തിയതോടെയാണ് ദാരുണസംഭവം

ഹൈദരാബാദ്: പുഷ്പ 2 റിലീസിനോട് അനുബന്ധിച്ച് ഹൈദരാബാദിലെ സന്ധ്യ തിയറ്ററിൽ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചു. പ്രീമിയർ ഷോയ്ക്ക് എത്തിയ അല്ലു അർജുനെ കാണാൻ വലിയ ഉന്തും തള്ളുമുണ്ടായി. ആൾക്കൂട്ടത്തെ...

Popular this week