30.6 C
Kottayam
Friday, April 19, 2024

വാക്സിന്‍ വിതരണത്തിൽ തടസ്സം:സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് നോട്ടീസയച്ച് ആസ്ട്രസെനക

Must read

ന്യൂഡൽഹി: വാക്സിന്‍ വിതരണം വൈകിയതില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് ആസ്ട്രസെനക നോട്ടീസ് അയച്ചതായി സൂചന. മറ്റു രാജ്യങ്ങളിലേക്ക് വാക്സിന്‍ കയറ്റുമതി ചെയ്യുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയ കേന്ദ്ര നടപടിയിലും മറ്റും ആസ്ട്രസെനകയ്ക്ക് വിശദീകരണം നല്‍കാന്‍ പ്രയാസമാണെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അദാര്‍ പൂനാവാല കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഇതുവരെ 100 ദശലക്ഷം ഡോസ് വാക്സിന്‍ ഇന്ത്യയിൽ വിതരണം ചെയ്തു. 60 ദശലക്ഷം ഡോസാണ് കയറ്റുമതി ചെയ്തത്. ഒരു ഡസനോളം രാജ്യങ്ങളില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ആസ്ട്രസെനക്ക വാക്സിന്‍ വിതരണം ചെയ്യുന്നത്.

ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും ആസ്ട്രസെനകയും‌ ചേർന്നു വികസിപ്പിച്ച വാക്സിനാണ് ഇന്ത്യയിൽ കോവിഷീൽഡ് എന്ന പേരിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിച്ച്, വിതരണം ചെയ്യുന്നത്. നിലവിൽ പ്രതിമാസം 60 മുതൽ 65 വരെ ദശലക്ഷം ഡോസ് വാക്സിനാണ് സെറം

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week