കോഴിക്കോട്: കോഴിക്കോട്ട് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. അത്തോളി കൊടക്കല്ല് സ്വദേശിനി ശോഭനയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് കൃഷ്ണന്‍ തൂങ്ങിമരിക്കുകയായിരുന്നു.
ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം. കിടന്നുറങ്ങുകയായിരുന്ന ശോഭയെ മരക്കഷണം ഉപയോഗിച്ചാണ് ഭര്‍ത്താവ് കൃഷ്ണന്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. സംഭവ ശേഷം ഭര്‍ത്താവ് കൃഷ്ണനെ കാണാതായിരുന്നു.
തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വീടിന് സമീപത്തെ മറ്റൊരു പുരയിടത്തിലെ പ്ലാവില്‍ കൃഷ്ണനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ട ശോഭ കൃഷ്ണന്‍ ദമ്പതികള്‍ക്ക് രണ്ട് പെണ്‍മക്കളാണ് ഉണ്ടായിരുന്നത്. ഇരുവരുടെയും വിവാഹം കഴിഞ്ഞതിനാല്‍ വീട്ടില്‍ ദമ്പതികള്‍ തനിച്ചായിരുന്നു താമസം. സംഭവത്തില്‍ അത്തോളി പൊലീസ് അന്വേഷണം തുടങ്ങി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News