‘അച്ഛന്റെ ചീത്ത കേട്ടു; പ്രണവിനൊപ്പം വന്ന ഗോസിപ്പുകളോട് കുടുംബം പ്രതികരിച്ചതിങ്ങനെ’
കൊച്ചി:സിനിമാ രംഗത്ത് തിരക്കേറി വരികയാണ് കല്യാണി പ്രിയദർശന്. കൈ നിറയെ അവസരങ്ങൾ ലഭിക്കുന്ന താരപുത്രി സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ ശ്രദ്ധാലുവാണ്. തെലുങ്കിലും തമിഴിലും സാന്നിധ്യമറിയിച്ച ശേഷമാണ് കല്യാണി മലയാളത്തിലേക്ക് കടന്ന് വരുന്നത്. മറ്റു ഭാഷകളിലേക്കാൾ മലയാള സിനിമാ രംഗത്ത് തിളങ്ങാനാണ് കല്യാണി പ്രിയദർശൻ ആഗ്രഹിക്കുന്നത്.
എന്നാൽ മലയാള ഭാഷ നന്നായി വഴങ്ങാത്തതാണ് നടിക്ക് പലപ്പോഴും വെല്ലുവിളിയാകുന്നത്. ഇക്കാര്യം കല്യാണിയും സമ്മതിക്കുന്നുണ്ട്. ഓരോ മലയാള സിനിമ കഴിയുമ്പോഴും തന്റെ പരിമിതികൾ ഓരോന്നായി മറി കടന്ന് കൊണ്ടിരിക്കുകയാണ് കല്യാണി.
തല്ലുമാലയിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ കല്യാണിക്ക് കഴിഞ്ഞു. നടിയുടെ പുതിയ ചിത്രമാണ് ശേഷം മൈക്കിൽ ഫാത്തിമ. ടൈറ്റിൽ കഥാപാത്രമായാണ് കല്യാണി ഈ സിനിമയിലെത്തുന്നത്. ശേഷം മൈക്കിൽ ഫാത്തിമയിൽ കല്യാണിക്ക് പ്രതീക്ഷകളേറെയാണ്. സിനിമ കരിയറിൽ വഴിത്തിരിവാകുമെന്നാണ് നടി പ്രതീക്ഷിക്കുന്നത്. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട തിരക്കുകളിലാണിപ്പോൾ കല്യാണി പ്രിയദർശൻ.
സിനിമകൾ തെരെഞ്ഞെടുക്കുന്നതിൽ മാതാപിതാക്കളോട് അഭിപ്രായം ചോദിക്കാറില്ലെന്ന് കല്യാണി പറയുന്നു. അവർക്കതൊരു ഭാരമാകുമെന്നും നടി ചൂണ്ടിക്കാട്ടി. പിതാവ് പ്രിയദർശൻ സംവിധാനം ചെയ്ത മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയിൽ കല്യാണി അഭിനയിച്ചിട്ടുണ്ട്. സിനിമയുടെ ഷൂട്ടിംഗിനിടെ അച്ഛന്റെ കൈയിൽ നിന്നും ചീത്ത കേട്ടിട്ടുണ്ടെന്നും കല്യാണി പറയുന്നു. എനിക്ക് ഒരു സീനേ ഉണ്ടായിരുന്നുള്ളൂ. അച്ഛൻ അവസാന നിമിഷമാണ് എനിക്ക് ഡയലോഗ് തന്നത്.
മലയാളം അറിയാത്ത എനിക്ക് പെട്ടെന്ന് പഠിക്കാൻ പറ്റില്ല. ഡയലോഗ് തെറ്റി കുറഞ്ഞത് ഒരു പത്ത് ടേക്ക് എങ്കിലും പോയി. അപ്പോഴാണ് ചീത്ത കേട്ടതെന്നും കല്യാണി തുറന്ന് പറഞ്ഞു. സിനിമാ തിരക്കുകൾ കാരണം കീർത്തി സുരേഷിനെയും പ്രണവ് മോഹൻലാലിനും ഒപ്പം സമയം ചെലവഴിക്കാൻ പറ്റാറില്ലെന്നും കീർത്തി സുരേഷ് പറയുന്നു. കഴിഞ്ഞയാഴ്ച കീർത്തിയുടെ കൂടെയായിരുന്നു. ഞങ്ങൾ അത്രയും അടുത്ത സുഹൃത്തുക്കളാണ്.
ഇൻഡസ്ട്രിയിൽ വന്ന ശേഷമാണ് ഞാനും കീർത്തിയും ഇത്രയും ക്ലോസ് ആയത്. പ്രണവിനെ മീറ്റ് ചെയ്യുന്നത് സിനിമാ രംഗത്തേക്ക് വരുന്നതിന് മുമ്പും ശേഷവും ബുദ്ധിമുട്ടായിരുന്നു. അവസാനം കണ്ടത് ന്യൂ ഇയറിനാണ്. പിന്നെ കണ്ടിട്ടില്ല. പ്രണവിനും തനിക്കും ഹൃദയത്തിൽ നല്ല കെമിസ്ട്രി ഉണ്ടായിരുന്നു. പ്രണവിനെയും തന്നെയും കുറിച്ച് വന്ന ഗോസിപ്പുകൾ കണ്ട് ചിരിച്ചു. ഞങ്ങളുടെ കുടുംബത്തിനും അറിയാം. അവരും ഗോസിപ്പുകൾ കണ്ട് ചിരിക്കുകയാണുണ്ടായതെന്നും കല്യാണി വ്യക്തമാക്കി.
എല്ലാ സിനിമയിലും എന്റെ പരിമിതികളെ മറികടക്കാൻ ശ്രമിക്കാറുണ്ട്. കംഫർട്ട് സോണിന് പുറത്തുള്ള കഥാപാത്രങ്ങൾ ചെയ്യാൻ ഇഷ്ടമാണ്. പുകവലിക്കുന്ന സീനുകൾ സിനിമകളിൽ ചെയ്യില്ല. തന്നെ മാതൃകയാക്കുന്ന യുവ പ്രേക്ഷകരുണ്ടാകും. നടി എന്നതിനേക്കാളും താരമാകാനാണ് ഇഷ്ടം. അഭിനേതാക്കളെ മാറ്റാൻ പറ്റും. പക്ഷെ താരങ്ങളെ മാറ്റാൻ പറ്റില്ലെന്നും കല്യാണി ചൂണ്ടിക്കാട്ടി.
നവാഗതനായ മനു സി കുമാർ തിരക്കഥയെഴുതിയ സംവിധാനം ചെയ്യുന്ന ചിത്രമാണ് ശേഷം മൈക്കിൽ ഫാത്തിമ. കല്യാണിക്ക് പുറമെ സുധീഷ്, ഫെമിന, സാബുമോൻ, ഷാജു ശ്രീധർ, മാല പാർവതി തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷം ചെയ്യുന്നു. ആന്റണി, വർഷങ്ങൾക്ക് ശേഷം എന്നിവയാണ് കല്യാണി പ്രിയദർശന്റെ അണിയറയിൽ ഒരുങ്ങുന്ന സിനിമകൾ.