ചാന്‍സ് വേണം, അയിനാണ് ഈ കാണിക്കല്‍! ഡ്രസ് ഇടാന്‍ നിന്റെ പെര്‍മിഷന്‍ വാങ്ങേണ്ട ഗതികേടില്ലെന്ന് അമൃത
കൊച്ചി:സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ള മിക്ക താരങ്ങളും നേരിടുന്നതാണ് സദാചാര പ്രശ്‌നം. പ്രത്യേകിച്ചും നടിമാര്‍. താരങ്ങളുടെ വസ്ത്രവും പെരുമാറ്റവുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വിചാര ചെയ്യപ്പെടും. വസ്ത്രത്തിന്റെ ഇറക്കം നോക്കി ക്യാരക്ടര്‍ അസാസിനേറ്റ് ചെയ്യാന്‍ സോഷ്യല്‍ മീഡിയ ഓടിയെത്താറുണ്ട്. എന്നാല്‍ ഇത്തരക്കാരെ നേരിടാനും ഇന്ന് മിക്കവരും സജ്ജരാണ്.
ഇപ്പോഴിതാ നടിയും സോഷ്യല്‍ മീഡിയ താരവുമായ അമൃത സജു തന്നെ അധിക്ഷേപിച്ചയാള്‍ക്ക് നല്‍കിയ മറുപടി ശ്രദ്ധ നേടിയിരിക്കുകയാണ്. റീലുകളിലൂടെ സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയ അമൃത ടെലിവിഷനിലും സിനിമയിലുമെല്ലാം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തന്റെ ബോള്‍ഡ് ലുക്കുകളിലൂടെ പലപ്പോഴും അമൃത സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം അമൃത പങ്കുവച്ചൊരു വീഡിയോയ്‌ക്കെതിരെയാണ് ചിലര്‍ രംഗത്തെത്തിയത്. വീഡിയോയിലെ അമൃതയുടെ വേഷം തന്നെയാണ് സോഷ്യല്‍ മീഡിയയെ ചൊടിപ്പിച്ചത്. ഏതേലും പടത്തില്‍ ചാന്‍സ് വേണം, അയിനാണ് ഈ കാണിക്കല്‍! എന്നായിരുന്നു ഒരാളുടെ കമന്റ്. പിന്നാലെ ഇയാള്‍ക്ക് മറുപടിയുമായി അമൃത എത്തുകയായിരുന്നു. അയിന് തനിക്കെന്താണ് പ്രശ്‌നം? ഞാന്‍ എനിക്ക് ഇഷ്ടമുള്ള പോലെ വസ്ത്രങ്ങള്‍ ഇടും. ഇച്ചിരി അങ്ങാട് മാറി നിന്ന് കരഞ്ഞോ എന്നായിരുന്നു അമൃതയുടെ മറുപടി.
പിന്നാലെ അമൃതയ്ക്ക് പിന്തുണയുമായി നിരവധി പേരെത്തി. ചിലര്‍ അമൃതയെ അധിക്ഷേപിക്കാനും ശ്രമിച്ചിരുന്നു. ‘അത് അവരുടെ വ്യക്തിപരമായ സ്വാതന്ത്ര്യമാണ്.. അതില്‍ കൈ കടത്തരുത്… ഫോളോവേഴ്‌സ് കൂടാന്‍ തുണിയുടെ അളവ് കുറക്കാന്‍ അവര്‍ക്ക് സ്വാതന്ത്ര്യം ഉണ്ട്. അതില്‍ കൈ കടത്തരുത്.. സ്വയം പ്രഖ്യാപിത ഐശ്വര്യ റായ് ( കേരളം ) ആവാന്‍ അവര്‍ക്ക് സ്വാതന്ത്ര്യം ഉണ്ട്.. അതില്‍ കൈ കടത്തരുത്…ഞന്‍ സെച്ചിടെ വല്യ ഫേന്‍ ആണെന്ന് പറഞ്ഞു കമന്റ് ബോക്‌സില്‍ തേന്‍ ഒഴിക്കുന്ന ഊളകളെ കെയര്‍ ചെയ്യാനും (റിപ്ലൈ വഴി )നെഗറ്റീവ പറയുന്നവരെ മാറ്റി നിര്‍ത്തി കരയിക്കാനും അവര്‍ക്ക് സ്വാതന്ത്ര്യം ഉണ്ട്.. കൈ കടത്തരുത്’ എന്നായിരുന്നു ഒരാളുടെ കമന്റ്.
പിന്നാലെ ഇയാള്‍ക്കുള്ള മറുപടിയുമായി അമൃതയുമെത്തി. ഇങ്ങനെ ഒക്കെ ഒരു പേഴ്‌സണല്‍ അറിവും ഇല്ലാതെ എന്നെപ്പറ്റി ജഡ്ജ്‌മെന്റ് നടത്തുന്നവന്മാരെ ബ്ലോക്ക് ചെയ്ത് ഇടാനുള്ള സ്വാതന്ത്ര്യം കൂടി എനിക്കുണ്ട്. ഞാന്‍ തുണിയുടെ അളവ് കൂട്ടണോ കുറക്കണോ എന്ന് അല്ലേലും ഞാന്‍ തീരുമാനിച്ചോളാം. അതില്‍ ഒരുത്തന്റേയും അഭിപ്രായം ആവശ്യമില്ല.
എനിക്ക് കംഫര്‍ട്ടബിള്‍ ആയ ഡ്രസ് ഞാന്‍ ഇടുന്നതിന് നിന്റെ ഒന്നും വീട്ടില്‍ വന്ന പെര്‍മിഷന്‍ മേടിക്കേണ്ട ഗതികേട് എനിക്ക് വരില്ല. അത്രയും ആത്മവിശ്വാസം എനിക്കുണ്ടെന്നായിരുന്നു അമൃതയുടെ മറുപടി.
ഒരു സാധാരണ സ്ത്രീയില്‍ നിന്നും ഇതിലേക്ക്, എന്തൊരു ഇംപ്രൂവ്‌മെന്റാണ് എന്നായിരുന്നു മറ്റൊരു കമന്റ്. അതിനും അമൃത മറുപടി നല്‍കുന്നുണ്ട്. അതെ, എന്നെ സംബന്ധിച്ച് ഇതൊരു ഇംപ്രൂവ്‌മെന്റ് തന്നെയാണ്. ഞാന്‍ എന്നില്‍ അഭിമാനിക്കുകയും ചെയ്യുന്നുണ്ടെന്നായിരുന്നു അമൃത നല്‍കിയ മറുപടി. അതേസമയം നിരവധി പേരാണ് സാരിയണിഞ്ഞുള്ള അമൃതയുടെ ലുക്കിന് കയ്യടിച്ചെത്തിയിരിക്കുന്നത്.