ഉപ്പള: വീട്ടുമുറ്റത്ത് പിതൃസഹോദരന്‍ മുന്നോട്ടെടുത്ത കാറിനടിയില്‍പ്പെട്ട് ഒന്നര വയസുകാരന് ദാരുണാന്ത്യം. ബന്ധുക്കള്‍ നോക്കി നില്‍ക്കേയാണ് കുഞ്ഞ് അപകടത്തില്‍പ്പെട്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഞായറാഴ്ച വൈകിട്ടോടെയാണ് അപകടം നടന്നത്. സോങ്കാല്‍ കൊടങ്ക റോഡിന് സമീപത്തെ നിസാറിന്റെയും തസ്രീഫയുടേയും മകന്‍ അബ്ദുല്‍ ജാഷിറാണ് മരിച്ചത്.
മുഖത്തും തലയ്ക്കും പരിക്കേറ്റ കുട്ടിയെ സമീപത്തെ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആസ്പത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ മഞ്ചേശ്വരം പോലിസ് കാറോടിച്ചയാള്‍ക്കെതിരേ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തു വന്നിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News