News
സ്ത്രീകളുടെ നഗ്നചിത്രങ്ങള്‍ക്കായി നിര്‍ണായക സൈനിക വിവരങ്ങള്‍ പാകിസ്ഥാന് ചോര്‍ത്തി നല്‍കി; യുവാവ് പിടിയില്‍
ജയ്പുര്‍: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സ്ത്രീകളുടെ നഗ്‌നചിത്രങ്ങളും ലൈംഗികച്ചുവയുള്ള സംഭാഷണങ്ങള്‍ക്കുമായി നിര്‍ണായകമായ സൈനിക വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് രാജസ്ഥാന്‍ സ്വദേശിയെ അറസ്റ്റ് ചെയ്തു.
പാകിസ്ഥാന്‍ ചാര സംഘടനയായ ഐഎസ്ഐഎസ് ഒരുക്കിയ ഹണിട്രാപ് കെണിയിലാണ് ജയ്‌സാല്‍മീര്‍ സ്വദേശിയായ സത്യനാരായണന്‍ പാലിവാള്‍ കുടുങ്ങിയത്. ഇയാളെ കഴിഞ്ഞ ആഴ്ച സ്‌പെഷ്യല്‍ ബ്രാഞ്ച് അറസ്റ്റു ചെയ്തു.
ചോദ്യം ചെയ്യലില്‍ അതിര്‍ത്തിയിലെ നിര്‍ണായക സൈനിക വിവരങ്ങള്‍ താന്‍ ചോര്‍ത്തി നല്‍കിയതായി സത്യനാരായണന്‍ സമ്മതിച്ചു. സൈനിക നീക്കം, പൊഖ്‌റാനിലെ ഫയറിങ് റേഞ്ച് എന്നിവ സംബന്ധിച്ച വിവരങ്ങളാണ് ഫേസ്ബുക്ക് മെസഞ്ചര്‍ വഴി ചാറ്റ് ചെയ്ത യുവതികളുടെ വ്യാജ അക്കൌണ്ടിന് ഇയാള്‍ കൈമാറിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News