ആളുകൾ തിരിച്ചറിയാതിരിക്കാൻ ലുലു മാളിലെത്തുന്നത് പര്‍ദ അണിഞ്ഞ്, തുറന്നുപഞ്ഞ് നടി ഹണി റോസ്
തിരുവനന്തപുരം:അൾട്രാ മോഡേൺ ലുക്കിലുള്ള നടി ഹണി റോസിന്റെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. വൈറ്റ് ഷർട്ടും ഫ്ലോറൽ ഡിസൈനിലുള്ള പാന്റുമണിഞ്ഞ് മോഡേൺ ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്.
തിരുവനന്തപുരം ലുലു മാളിൽ നടന്ന ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയതായിരുന്നു നടി. തനിക്ക് ഏറെ ഇഷ്ടപ്പെട്ട ഷോപ്പിങ് സെന്റര്‍ ആണ് ലുലുവെന്നും ആളുകൾ തിരിച്ചറിയാതിരിക്കാൻ പര്‍ദ അണിഞ്ഞാണ് കൊച്ചി ലുലു മാളിലെത്തുന്നതെന്നും ഹണി റോസ് പറഞ്ഞു.
വിനയന്‍ സംവിധാനം ചെയ്ത ‘ബോയ് ഫ്രണ്ട്’ എന്ന ചിത്രത്തിലൂടെയായിരുന്നു ഹണിയുടെ സിനിമ അരങ്ങേറ്റം. മോഹന്‍ലാൽ പ്രധാന കഥാപാത്രമായ ‘ബിഗ് ബ്രദർ’ എന്ന ചിത്രമാണ് ഒടുവിൽ ഹണിയുടേതായി പുറത്തിറങ്ങിയ മലയാളചിത്രം.
ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, മൈ ഗോഡ്, സര്‍ സിപി, റിംഗ് മാസ്റ്റര്‍, ട്രിവാന്‍ഡ്രം ലോഡ്ജ്, താങ്ക്യൂ എന്നിങ്ങനെ മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നടയിലുമായി ഇരുപത്തിലേറെ ചിത്രങ്ങളിൽ ഹണി റോസ് അഭിനയിച്ചിട്ടുണ്ട്.