റിഹാനയുടെ പിന്നാലെ കർഷക സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഹോളിവുഡ് നടി സൂസന്‍ സറാന്‍ഡണ്‍
പ്രശസ്‍ത പോപ് ഗായിക റിഹാനയുടെ ട്വീറ്റിനു പിന്നാലെ, ഇന്ത്യയിലെ കര്‍ഷക സമരത്തെക്കുറിച്ച് ആരംഭിച്ച ചൂടുപിടിച്ച സംവാദം സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴും തുടരുകയാണ്. രാജ്യത്തിനകത്തും പുറത്തുമുള്ള പല പ്രശസ്തരും വിഷയത്തില്‍ അഭിപ്രായപ്രകടനവുമായി എത്തുന്നുമുണ്ട്. മികച്ച നടിക്കുള്ള ഓസ്‍കര്‍ അടക്കം നേടിയിട്ടുള്ള മുതിര്‍ന്ന അമേരിക്കന്‍ നടിയും ആക്ടിവിസ്റ്റുമായ സൂസന്‍ സറാന്‍ഡണ്‍ ആണ് ഏറ്റവുമൊടുവില്‍ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയിലെ കര്‍ഷക സമരത്തെക്കുറിച്ചുള്ള ന്യൂയോര്‍ക് ടൈംസ് വാര്‍ത്തയ്ക്കൊപ്പമാണ് സൂസന്‍ വിഷയത്തിലെ തന്‍റെ നിലപാട് ട്വീറ്റ് ചെയ്തത്.
“ഇന്ത്യയിലെ കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. അവര്‍ ആരെന്നും സമരം എന്തിനെന്നുമറിയാന്‍ ഇത് വായിക്കുക”, സൂസന്‍ ട്വിറ്ററില്‍ കുറിച്ചു. 33,000ല്‍ അധികം ലൈക്കുകളും 12,000ല്‍ അധികം ഷെയറുകളും ഈ ട്വീറ്റിന് ഇതിനകം ലഭിച്ചിട്ടുണ്ട്.