KeralaNews

കണ്ണൂരിനോട് തനിക്ക് താൽപ്പര്യമുണ്ട്, കണ്ണൂരും തരണം

കണ്ണൂർ: കണ്ണൂർ ജില്ലയോട് തനിക്ക് പ്രത്യേക താൽപ്പര്യമുണ്ടെന്നും കണ്ണൂരും തനിക്ക് തരണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു. കണ്ണൂർ പയ്യാമ്പലത്ത് മാരാർജി സ്മൃതി മന്ദിരത്തിൽ പുഷ്പാർച്ചന നടത്തിയതിനു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാവപ്പെട്ടവരോട് തനിക്ക് താൽപ്പര്യമുണ്ടെങ്കിലും എല്ലാവരുടെയും വികസനമാണ് താൻ ലക്ഷ്യമിടുന്നത് ഒരു വിഭാഗത്തിനായി മാത്രമല്ല എല്ലാവർക്കും വേണ്ടിയാണ് പ്രവർത്തിക്കുക എല്ലാവരെയും ഒരു പോലെ കാണുമെന്നും അദ്ദേഹം പറഞ്ഞു. ഇ.കെ നായനാരുടെ കുടുംബവുമായി തനിക്ക് നേരത്തെ ബന്ധമുണ്ട് ഇതിന് മുൻപും ആ വീട്ടിൽ പോയിട്ടുണ്ട്. എന്നാൽ മാധ്യമങ്ങൾ അന്ന് ഇക്കാര്യം ചർച്ചയാക്കായില്ല.

ഇപ്പോൾ മന്ത്രിയായതിനാലാണ് തന്റെ വരവും പോക്കും മാധ്യമങ്ങൾ ചർച്ച ചെയ്യുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. ബിജെപി സ്ഥാപക നേതാവായ കെ.ജി. മാരാറുടെ സ്മൃതി മണ്ഡപത്തിൽ സുരേഷ് ഗോപി പുഷ്പാർച്ചന നടത്തുകയും ഹാരമണിയിക്കുകയും ചെയ്തു. ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ. രഞ്ചിത്ത്, ദേശിയ കൗൺസിൽ അംഗം സി.രഘുനാഥ്, ജില്ലാ പ്രസിഡന്റ് എൻഹരിദാസ് നേതാക്കളായ ബിജു ഏളക്കുഴി എം. ആർ സുരേഷ് എന്നിവർ സുരേഷ് ഗോപിയെ സ്വീകരിക്കാൻ എത്തിയിരുന്നു.

രാവിലെ 11.15ന് മാടായി കാവിൽ ദർശനം നടത്തിയതിനു ശേഷമാണ് സുരേഷ് ഗോപി പറശിനി കടവിലേക്ക് പോയത് ഇതിനു ശേഷം കല്യാശേരിയിൽ ഇ.കെ. നായനാരുടെ വീട് സന്ദർശിച്ചതിനു ശേഷം പള്ളിക്കുന്ന് രാജേന്ദ്ര നഗറിൽ കഥാകൃത്ത് ടി പത്മനാഭനെയും സന്ദർശിച്ചു. ഇതിനു ശേഷം 2.15നാണ് കണ്ണൂർ പയ്യാമ്പലത്ത് മാരാർജി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി കൊട്ടിയൂരിലേക്ക് മടങ്ങിയത്.

മണത്തണയിൽ അന്തരിച്ച ബിജെപി നേതാവ് പി.പി മുകുന്ദന്റെ വീടും അദ്ദേഹം സന്ദർശിച്ചു. നേരത്തെ കണ്ണൂർ ജില്ലയിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സുരേഷ് ഗോപി ബി.ജെ പി നേതൃത്വത്തിനോട് താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker