തിരുവനന്തപുരം :റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വന്‍തോതില്‍ കുഴല്‍പ്പണം പിടിച്ചെടുത്തു. ബംഗളൂരുവിലേക്ക് കടത്താന്‍ ശ്രമിച്ച 45 ലക്ഷം രൂപയുടെ കുഴല്‍പ്പണമാണ് കേരള റെയില്‍വേ പൊലീസ് പിടികൂടിയത്.
ബംഗളൂരു എക്സ്പ്രസിലേക്ക് പോകാന്‍ വന്ന യാത്രക്കാരാനായ ഗംഗരാജുവില്‍ നിന്നാണ് പണം പിടികൂടിയത്. സംശയം തോന്നിയ യാത്രക്കാരുടെ ബാഗുകളില്‍ പൊലീസ് പരിശോധന നടത്തുന്നതിനിടെയാണ് ഒരു ഭാഗത്തേക്ക് മാറി നില്‍ക്കുന്ന ഗംഗരാജുവിനെ പൊലീസ് ശ്രദ്ധിച്ചത്. ബാഗ് പരിശോധിച്ചപ്പോള്‍ ലഭിച്ചത് അഞ്ഞൂറിന്‍റെയും രണ്ടായിരത്തിന്‍റെയും നോട്ടുകളായിരുന്നു.
കഴിഞ്ഞ ദിവസമാണ് ഗംഗരാജു തലസ്ഥാനത്ത് വന്നത്.
ഒരു ലോഡ്ജിലാണ് താമസിച്ചത്. എന്നാല്‍ പണം കൈമാറിയ ആളെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ഇയാള്‍ നല്‍കിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. കന്നഡ മാത്രമറിയാവുന്ന ഗംഗനെ ദ്വിഭാഷിയുടെ സഹായത്തോടെ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂവെന്ന് റെയില്‍വേ പൊലീസ് പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News