31.6 C
Kottayam
Saturday, December 7, 2024

രാത്രി ഉറങ്ങുമ്പോൾ ഉഗ്രശബ്ദം; വന്ന് നോക്കിയപ്പോൾ കണ്ട കാഴ്ച ഞെട്ടിച്ചു; ഹരിശ്രീ അശോകന്റെ വീടിന് സംഭവിച്ചത്

Must read

- Advertisement -

കൊച്ചി: മലയാളികളെ ഇപ്പോഴും ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന ചിത്രമാണ് പഞ്ചാബി ഹൗസ്. ഇതിൽ രമണമൻ എന്ന ഹരിശ്രീ അശോകന്റെ കഥാപാത്രത്തെ അങ്ങനെ പെട്ടെന്ന് ഒന്നും നമുക്ക് മറക്കാൻ കഴിയില്ല. നടന്റെ സിനിമാ ജീവിതത്തിലെ വഴത്തിരിവ് കൂടിയായിരുന്നു ഈ ചിത്രം. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ സ്വപ്‌നഭവനത്തിന് പഞ്ചാബി ഹൗസ് എന്ന് പേരിട്ടു. എന്നാൽ പിന്നീട് അങ്ങോട്ട് ഈ വീടുമായി ബന്ധപ്പെട്ട് വലിയ ബുദ്ധിമുട്ടുകൾ ആയിരുന്നു താരത്തിന് നേരിടേണ്ടിവന്നത്.

താമസം തുടങ്ങി അൽപ്പ നാളുകൾ കഴിഞ്ഞപ്പോൾ തന്നെ തറയിലെ ടൈലുകൾ മുഴുവൻ ഇളകി വരാൻ തുടങ്ങി. കരാറുകാരനുമായി ഈ പ്രശ്‌നം ചർച്ച ചെയ്ത് പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല. ഇതോടെ ഈ വിഷയം ഉപഭോക്തൃകോടതിയിലും എത്തി. ഇപ്പോഴിതാ ഇതേക്കുറിച്ച് കൂടുതൽ കാര്യങ്ങൾ പങ്കുവയ്ക്കുകയാണ് ഹരിശ്രീ അശോകൻ.

ഒരുപാട് കഷ്ടപ്പെട്ടാണ് കൊച്ചിയിൽ സ്ഥലം വാങ്ങി നല്ലൊരു വീടുവച്ചത് എന്ന് ഹരിശ്രീ അശോകൻ പറഞ്ഞു. അപ്പോൾ വലിയ സന്തോഷം ആയിരുന്നു. എന്നാൽ ആ സന്തോഷത്തിന് അധികം ആയുസ് ഉണ്ടായിരുന്നില്ല. വീടിന്റെ ഫർണിഷിംഗ്- ഫ്‌ളോറിംഗ് ഘട്ടത്തിൽ സംഭവിച്ച പിഴവാണ് വീട്ടിലെ പ്രശ്‌നങ്ങൾക്ക് കാരണം ആയത്.

- Advertisement -

ഫർണിഷിംഗ് പൂർത്തിയായി കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ടൈൽ പൊട്ടാൻ ആരംഭിച്ചു. രാത്രി ഉഗ്രശബ്ദം കേട്ട് പോയി നോക്കിയപ്പോൾ ടൈൽ പൊട്ടിയതാണ് കണ്ടത്. പണി ചെയ്ത ആളെ വിളിച്ചു. എന്നാൽ മാസങ്ങൾ കഴിഞ്ഞാണ് വന്നത്. പിന്നീട് ടൈൽ ശരിയാക്കിയതിന് കാശ് ചോദിച്ചു. ഇതോടെ കോടതിയെ സമീപിക്കുകയായിരുന്നു. ഇതിന് പിന്നാലെ ബാക്കിയുള്ള ടൈലുകളും തകരാൻ ആരംഭിച്ചു.

പരാതി പരിശോധിക്കാൻ കോടതി കമ്മീഷനെ വച്ചു. അവർ വന്ന് വീട് പരിശോധിച്ച് സാമ്പിളുകൾ കൊണ്ടുപോയി. പരിശോധനയിൽ ടൈൽ വിരിച്ച സമയത്തുണ്ടായ ഗുരുതരമായ പിഴവാണ് ഇങ്ങനെയൊക്കെ സംഭവിക്കാൻ കാരണം എന്നായിരുന്നു കണ്ടെത്തൽ. ഇതോടെയാണ് അനുകൂല വിധി ഉണ്ടായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ചന്ദ്രനില്‍ വീണ്ടും മനുഷ്യന്‍ ഇറങ്ങുന്നതിന് ഇനിയും കാത്തിരിക്കണം; ആർട്ടെമിസ് ദൗത്യങ്ങള്‍ വൈകുമെന്ന് നാസ

കാലിഫോര്‍ണിയ: അപ്പോളോ യുഗത്തിന് ശേഷമുള്ള ആദ്യ ചാന്ദ്ര ക്രൂ ദൗത്യമായ ആർട്ടെമിസ് 2 വൈകിപ്പിച്ച് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. നാല് പര്യവേഷകരെ ചന്ദ്രനില്‍ ചുറ്റിക്കറക്കാനും ശേഷം ഭൂമിയില്‍ തിരിച്ചിറക്കാനും ലക്ഷ്യമിട്ടുള്ള ആർട്ടെമിസ്...

വീണ്ടും വൈഭവ് വെടിക്കെട്ട്,അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

ഷാര്‍ജ: അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യ ഫൈനലില്‍. ശ്രീലങ്കയെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ ഫൈനലിലെത്തിയത്. ആദ്യം ബാറ്റ് ചെയ്ത് ശ്രീലങ്ക ഉയര്‍ത്തിയ 174 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 21.4 ഓവറില്‍...

‘1 കിലോയുടെ സ്വർണ ബിസ്കറ്റ്, വെള്ളി തോക്ക്, കൈവിലങ്ങ്, 23 കോടി’ ഭണ്ഡാരം തുറന്നപ്പോൾ ഞെട്ടി

ജയ്പൂർ: രാജസ്ഥാനിലെ  ചിത്തോർഗഡിലുള്ള സാൻവാലിയ സേത്ത് ക്ഷേത്രത്തിൽ രണ്ട് മാസം കൊണ്ട് കിട്ടിയ കാണിക്കയും സംഭവാനയും കണ്ട് അമ്പരന്ന് ക്ഷേത്രഭാരവാഹികൾ.  ഒരു കിലോ വരുന്ന സ്വർണ്ണക്കട്ടി, 23 കോടി രൂപയുമടക്കം റെക്കോർഡ് സംഭവാനയാണ്...

‘ഊഹിച്ച് കൂട്ടുന്നത് നിങ്ങള്‍ക്ക് ബാധ്യത ആയേക്കാം’ മോഹന്‍ലാല്‍ ആരാധകര്‍ക്ക് തരുണ്‍ മൂര്‍ത്തിയുടെ മുന്നറിയിപ്പ്‌

മോഹന്‍ലാലിന്‍റെ അപ്കമിംഗ് റിലീസുകളില്‍ ഏറെ ശ്രദ്ധ നേടിയ ഒന്നാണ് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന തുടരും. രജപുത്ര വിഷ്വല്‍ മീഡിയ നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് കെ ആര്‍ സുനില്‍ ആണ്. 15...

ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞു; കാഞ്ഞിരപ്പള്ളിയില്‍ യുവാവ് മരിച്ചു

കോട്ടയം: കോട്ടയം കാഞ്ഞിരപ്പള്ളിയിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശി ലിബിൻ തോമസ് (22) ആണ് മരിച്ചത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന പട്ടിമറ്റം സ്വദേശി ഷാനോയ്ക്ക് (21) ഗുരുതര പരിക്കേറ്റു. ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ നിയന്ത്രണം...

Popular this week