അടിച്ച് പൂസായി വിവാഹവേദിയില്‍ വരന്റെ ‘നാഗ’ നൃത്തം; വിവാഹം വേണ്ടെന്ന് വധു, പിന്നീട് സംഭവിച്ചത്
ബറൈലി: മദ്യപിച്ച് വരന്‍ വിവാഹ പന്തലില്‍ നാഗനൃത്തമാടിയതിനെത്തുടര്‍ന്ന് വധു വിവാഹത്തില്‍ നിന്നു പിന്മാറി. ഇതേത്തുടര്‍ന്ന് വധുവിന്റെയും വരന്റെയും ബന്ധുക്കള്‍ വിവാഹവേദിയില്‍ ഏറ്റുമുട്ടി. ഉത്തര്‍പ്രദേശിലെ ലഖിംപുരിലെ മൈലാനിയിലാണ് സംഭവം. നവംബര്‍ എട്ടിനാണ് നാടകീയസംഭവങ്ങള്‍ അരങ്ങേറിയത്. വിവാഹത്തിനായി വരന്‍ എത്തിയതോടെ അയാളുടെ സുഹൃത്തുക്കള്‍ ഡാന്‍സ് ചെയ്യാനായി കൂട്ടിക്കൊണ്ട് പോവുകയായിരുന്നു.
തുടര്‍ന്ന് ഇയാളെ ഡാന്‍സ് ചെയ്യുന്നിടത്ത് നിന്നു കൂട്ടിക്കൊണ്ട് വരാന്‍ വധുവിന്റെ ബന്ധുക്കള്‍ ശ്രമിച്ചു. ഇത് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയെങ്കിലും പരിഹരിക്കപ്പെട്ടു. തുടര്‍ന്ന് മാല അണിയച്ചതിന് ശേഷം ഇയാള്‍ വീണ്ടും നൃത്തം ചെയ്യാന്‍ പോയി. ഈ സമയം ഡിജെയ്ക്ക് ചുവട് വച്ച് നാഗ നൃത്തവും ചെയ്തു. ഇതോടെ തനിക്കിനി ഈ വിവാഹം വേണ്ടെന്ന് യുവതി പറയുകയായിരുന്നു.
ഇതോടെ വരന്‍ വധുവിനെ തല്ലി. ഇതോടെ വേദിയില്‍ ഇരുവരുടെയും കുടുംബാംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമായി, പിന്നാലെ കയ്യാങ്കളിയായി. പിന്നീട് പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. സമ്മാനങ്ങളെല്ലാം തിരിച്ചുനല്‍കാന്‍ വരന്റെ വീട്ടുകാര്‍ തയ്യാറായി. വിവാഹം ഉപേക്ഷിക്കാനുള്ള തീരുമാനം കേട്ടപ്പോള്‍ ആദ്യം ദുഖം തോന്നിയെന്നും പിന്നീട് അവളുടെ തീരുമാനത്തിനൊപ്പം നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും വധുവിന്റെ സഹോദരന്‍ പറഞ്ഞു.