സിംസ്യൂട്ടില്‍ ആരാധകരെ ഞെട്ടിച്ച് നവ്യ നായര്‍; ചിത്രങ്ങള്‍ വൈറല്‍
ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയെത്തി മലയാള പ്രേഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നവ്യ നായര്‍. പിന്നീട് നന്ദനം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച പ്രകടനം കാഴ്ചവെച്ചു. പല ഭാഷകളിലായി അമ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചു. പിന്നീട് വിവാഹത്തിന് ശേഷം അഭിനയ ലോകത്ത് നിന്ന് വിട്ടുനില്‍ക്കുകലയായിരിന്നു. ഇപ്പോള്‍ കുടുംബ ജീവിതം നയിക്കുന്ന നവ്യ നൃത്ത രംഗത്ത് സജീവമാണ്. എന്നാലും ആരാധകര്‍ക്കായി സമൂഹമാധ്യമങ്ങളില്‍ താരം വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. നടിയുടെ പുതിയ ചില ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാകുന്നത്.
മകനൊപ്പം അവധി ആഘോഷിക്കുന്ന നവ്യയുടെ ചിത്രങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്. കൊച്ചിയിലെ ഒരു റിസോര്‍ട്ടില്‍ നിന്നെടുത്ത ചിത്രങ്ങളാണ് നവ്യ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നത്. അടുത്തിടെ നടന്ന നടിയുടെ പിറന്നാള്‍ ആഘോഷ ചിത്രങ്ങളും വൈറലായിരുന്നു. അമ്മയ്ക്ക് സര്‍പ്രൈസ് പിറന്നാള്‍ ആഘോഷം ഒരുക്കിയത് മകന്‍ സായി കൃഷ്ണ തന്നെയായിരുന്നു. ഒപ്പം തന്നെ അപ്രതീക്ഷിതമായി പിറന്നാള്‍ കേക്കുമായി നവ്യയുടെ സഹോദരനും എത്തിയിരുന്നു.
https://www.instagram.com/p/B4sIqnRg2sc/?utm_source=ig_web_copy_link