BusinessNews

പുതിയ അപ്ഡേഷനുമായി ഗൂഗിൾ എത്തി! വരാനിരിക്കുന്നത് വമ്പന്‍ മാറ്റം

മുംബൈ:ഉപഭോക്താക്കൾക്കായി പുതിയ അപ്ഡേഷൻ അവതരിപ്പിച്ച് ആഗോള ടെക് ഭീമനായ ഗൂഗിൾ. ഇത്തവണ സെർച്ച് ജനറേറ്റീവ് എക്സ്പീരിയൻസ് എന്ന പുതിയ അപ്ഡേഷനാണ് പുറത്തിറക്കിയിട്ടുള്ളത്. ഈ അപ്ഡേഷൻ അനുസരിച്ച്, ഉപഭോക്താക്കൾക്ക് ചിത്രങ്ങൾ ഡയറക്ടറായി ജനറേറ്റ് ചെയ്യാൻ സാധിക്കുന്നതാണ്.

എഴുതി നൽകിയ വിവരങ്ങൾക്ക് അനുസരിച്ച് ചിത്രങ്ങൾ നിർമ്മിക്കുന്ന സംവിധാനമെന്നും സെർച്ച് ജനറേറ്റീവ് എക്സ്പീരിയൻസിനെ വിശേഷിപ്പിക്കാവുന്നതാണ്. ഇത്തരത്തിൽ നിർമ്മിക്കുന്ന ചിത്രങ്ങളിലെല്ലാം എഐ നിർമ്മിതമാണെന്ന വാട്ടർമാർക്ക് ഉൾപ്പെടുത്തുന്നതാണ്.

അപകടകരമായ തരത്തിലുള്ള ചിത്രങ്ങൾ നിർമ്മിക്കുന്നത് തടയാൻ ഈ ഫീച്ചറിൽ പ്രത്യേക സുരക്ഷാ സംവിധാനം ഗൂഗിൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനായി പ്രത്യേക മാനദണ്ഡങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അതിനാൽ, കമ്പനിയുടെ വ്യവസ്ഥകൾ പാലിക്കാത്ത വിധമുള്ള ചിത്രങ്ങൾ ഇതുവഴി നിർമ്മിക്കാൻ കഴിയുകയില്ല.

നിലവിൽ, യുഎസിലെ ഉപഭോക്താക്കൾക്ക് മാത്രമാണ് ഈ ഫീച്ചർ ലഭിക്കുകയുള്ളൂ. ഘട്ടം ഘട്ടമായി മറ്റു രാജ്യങ്ങളിലെ ഉപഭോക്താക്കൾക്കും സെർച്ച് ജനറേറ്റീവ് എക്സ്പീരിയൻസ് ഫീച്ചർ ലഭിക്കുന്നതാണ്. ഡാൽഇ 3 മോഡൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന മൈക്രോസോഫ്റ്റിന്റെ ബിങ് ഇമേജ് ക്രിയേറ്ററിന് സമാനമാണ് ഈ ഫീച്ചർ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker