കോലഞ്ചേരി: എറണാകുളം കോലഞ്ചേരിക്കു സമീപം കടയിരുപ്പിൽ ഒരു കുടുംബത്തിലെ നാലുപേർക്ക് വെട്ടേറ്റു. എഴുപ്രം മേപ്രത്ത് വീട്ടിൽ പീറ്റർ, ഭാര്യ സാലി, മകൾ റോഷ്നി, മരുമകൻ ബേസിൻ എന്നിവർക്കാണ് പരിക്കേറ്റത്. അയൽവാസിയായ അനൂപ് ആണ് ആക്രമണം നടത്തിയത്.
വൈകിട്ട് മൂന്നുമണിയോടെയാണ് സംഭവം. വാക്കത്തിയുമായി പീറ്ററിൻ്റെ വീട്ടിൽ എത്തിയ അനൂപ് നാലുപേരെയും വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നാലുപേരെയും കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാലിയുടെ നില ഗുരുതരമായതിൽ ഇവരെ ഐസിയുവിലേക്ക് മാറ്റി. പ്രതി അനൂപിനെ പുത്തൻകുരിശ് പോലീസ് കസ്റ്റഡിയിലെടുത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News