KeralaNewsRECENT POSTS
കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു
കണ്ണൂര്‍: കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. കോഴിക്കോട്-കണ്ണൂര്‍ റൂട്ടിലോടുന്ന വോളന്റ് എന്ന ബസിനാണ് തീപിടിച്ചത്. രാവിലെ എട്ടേമുക്കാലോടെയായിരിന്നു സംഭവം. താവക്കര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം വച്ചാണ് അഗ്‌നിബാധയുണ്ടായത്. യാത്രക്കാര്‍ ആര്‍ക്കും പരിക്കില്ല.
ഒമ്പതരയോടെയാണ് തീ പൂര്‍ണ്ണമായും അണച്ചത്. ഡീസല്‍ ടാങ്ക് ഭാഗത്തേക്ക് തീ പടരാതിരുന്നത് വന്‍ ദുരന്തം ഒഴിവാക്കി. ടയറുകള്‍ അമിതമായി ചൂടായതാണ് ടയര്‍പൊട്ടാനും തീപിടിത്തത്തിനും കാരണമെന്ന് കരുതുന്നതായി ഫയര്‍ ഫോഴ്സ് അധികൃതര്‍ പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News