27.1 C
Kottayam
Saturday, April 20, 2024

അരുതേ ഞങ്ങളോട്,സമരങ്ങളുടെ കരുത്തുകാട്ടാന്‍ ആനവണ്ടിയെ ബലിയാടാക്കുന്ന പ്രവണത ദയവായി അവസാനിപ്പിക്കുക;അഭ്യ‌ർത്ഥനയുമായി കെ എസ് ആർ ടി സി

Must read

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് നേരെ വ്യാപകമായ ആക്രമണം തുടരുകയാണ്. പലയിടത്തും കെ.എസ്.ആര്‍.ടി.സി ബസ്സുകളുടെ ചില്ലുകള്‍ എറിഞ്ഞുപൊട്ടിച്ചു. ജീവനക്കാര്‍ക്കും പരിക്കേറ്റ പശ്ചാത്തലത്തില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് കെ.എസ്.ആര്‍.ടി.സി. പ്രതിഷേധ സമരങ്ങളുടെ കരുത്തുകാട്ടാന്‍ സാധാരണക്കാരുടെ സഞ്ചാരമാര്‍ഗമായ ആനവണ്ടിയെ തിരഞ്ഞെടുക്കരുതേ എന്നാണ് കുറിപ്പിലെ അഭ്യര്‍ഥന. ആനവണ്ടിയെ തകര്‍ത്തു കൊണ്ടുള്ള ഒരു സമരങ്ങളും ധാര്‍മ്മികമായി വിജയിക്കില്ലെന്നും കുറിപ്പില്‍ പറയുന്നു.

കെ.എസ്.ആര്‍.ടി.സിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്

അരുതേ..ഞങ്ങളോട്
പ്രതിഷേധിക്കാനും സമരം ചെയ്യാനും സ്വാതന്ത്ര്യമുള്ള, അവകാശമുള്ള നമ്മുടെ നാട് .പക്ഷേ സമരങ്ങളുടെ കരുത്തുകാട്ടാന്‍ പലപ്പോഴും ആനവണ്ടിയെ ബലിയാടാക്കുന്ന പ്രവണത ദയവായി അവസാനിപ്പിക്കുക. ഇനിയും ഇത് ഞങ്ങള്‍ക്ക് താങ്ങാനാകില്ല. പ്രതിഷേധ സമരങ്ങളുടെ കരുത്തുകാട്ടാന്‍ ആനവണ്ടിയെ തെരഞ്ഞെടുക്കുന്നവര്‍ ഒന്നു മനസ്സിലാക്കുക. നിങ്ങള്‍ തകര്‍ക്കുന്നത് നിങ്ങളെത്തന്നെയാണ്. ഇവിടുത്തെ സാധാരണക്കാരന്റെ സഞ്ചാര മാര്‍ഗ്ഗത്തെയാണ്. ആനവണ്ടിയെ തകര്‍ത്തു കൊണ്ടുള്ള ഒരു സമരങ്ങളും ധാര്‍മ്മികമായി വിജയിക്കില്ല എന്നത് തിരിച്ചറിയുക. ഇന്ന് പല സ്ഥലങ്ങളിലും കെ.എസ്.ആര്‍.ടി.സി ബസുകള്‍ ക്കുനേരേയും ജീവനക്കാര്‍ക്കു നേരേയും വ്യാപകമായ അക്രമങ്ങള്‍ നടന്നതായി വിവരം ലഭിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week