കോട്ടയം:കൂരോപ്പടയിൽ ബൈക്കും വാനും കൂട്ടിയിട്ടിച്ച് എഞ്ചിനിയറിംഗ് വിദ്യാർത്ഥി മരിച്ചു.ളാക്കാട്ടൂർ പുതുക്കുളങ്ങര വീട്ടിൽ അനിൽകുമാറിൻ്റെ മകൻ അദ്വൈത് (19 ) ആണ് മരിച്ചത്.
സാരമായി പരുക്കേറ്റ മാടപ്പാട് കൂർങ്ങണാമറ്റത്തിൽ പ്രണവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പള്ളിക്കത്തോട് – കൂരോപ്പട റോഡിൽ കൂവപ്പൊയ്കക്ക് സമീപമാണ് വൈകുന്നേരം 4 മണിയോടെ അപകടമുണ്ടായത്.
പള്ളിക്കത്തോട് കിറ്റ്സ് എഞ്ചിനിയറിംഗ് കോളജ് വിദ്യാർത്ഥികളായ അദ്വൈത് അനിലും പ്രണവും സഞ്ചരിച്ച ബൈക്കിൽ എയ്സ് വാനിടിച്ചായിരുന്നു അപകടം.ഇരുവരെയും ഉടൻ തന്നെ പാമ്പാടി താലൂക്കാശുപത്രിയിലും, തുടർന്ന് മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും അദ്വൈതിൻ്റെ ജീവൻ രക്ഷിക്കാനായില്ല.
പാമ്പാടി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.സുനിതയാണ് അദ്വൈതിൻ്റെ മാതാവ്.ആകാശ്, ആദർശ് എന്നിവർ സഹോദരങ്ങളാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News