National
വിഷലിപ്തമായ വെള്ളം കുടിച്ചു; ഇന്ത്യന്‍ ക്രിക്കറ്റ് താരം മായങ്ക് അഗര്‍വാള്‍ ആശുപത്രിയില്‍
അഗര്‍ത്തല: ഇന്ത്യന്‍ താരവും കര്‍ണാടക രഞ്ജി ട്രോഫി ടീം ക്യാപ്റ്റനുമായ മായങ്ക് അഗര്‍വാളിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊണ്ടയിലും വായിലും പൊള്ളലേറ്റതിനെ തുടര്‍ന്നാണ് താരത്തെ അഗര്‍ത്തലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.
എന്നാല്‍ സംഭവത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അഗര്‍ത്തലയില്‍ നിന്നും സൂറത്തിലേക്ക് യാത്ര ചെയ്യാനിരിക്കെയാണ് സംഭവയം. ഐസിയുവില്‍ പ്രവേശിക്കപ്പെട്ട താരം അപകടനില തരണം ചെയ്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News