‘ഡിസീസ് എക്സ്’:കൊവിഡിനേക്കാള്‍ മാരകമായേക്കാവുന്ന രോഗത്തിന്‍റെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ജനീവ:കൊവിഡിനേക്കാള്‍ മാരകമായേക്കാവുന്ന രോഗത്തിന്‍റെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടനയും ആരോഗ്യ വിദഗ്ധരും. അതിവേഗം പടർന്നുപിടിക്കാൻ സാധിക്കുന്ന രോഗത്തിന് ഡിസീസ് എക്സ് എന്നാണ് ലോകാരോഗ്യസംഘടന നൽകിയിരിക്കുന്ന പേര്. ആഫ്രിക്കൻ രാജ്യമായ കോംഗോ റിപ്പബ്ലിക്കിലെ ഇൻഗെൻഡെയിൽ ആദ്യ രോഗിയെന്ന് സംശയിക്കുന്ന ആളെ കണ്ടെത്തി.
കടുത്ത പനിയും രക്തസ്രാവവുമായാണ് ഒരു വനിതയില്‍ കണ്ടെത്തിയത് ചികിത്സ തേടിയത്. ഇവര്‍ നിരീക്ഷണത്തിലാണ്. ഡിസീസ് എക്സ് എന്നാണ് ഇപ്പോള്‍ ഈ രോഗത്തിന് പേരിട്ടിരിക്കുന്നത്. എക്സ് എന്നാല്‍ അപ്രതീക്ഷിതം എന്നതിനെ സൂചിപ്പിക്കുന്നതാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഈ രോഗം അതിവിനാശകാരിയാകാമെന്ന് 1976 ൽ ആദ്യമായി എബോള വൈറസ് കണ്ടുപിടിച്ച പ്രൊഫസർ ജീൻ ജാക്വസ് മുയെംബെ തംഫും മുന്നറിയിപ്പ് നൽകി ആഫ്രിക്കയിലെ ഉഷ്ണമേഖല മഴക്കാടുകൾ നിരവധി മാരകമായ വൈറസുകൾ പുറപ്പെടുവിക്കുന്നതിന്റെ ഉറവിടമാകുമെന്നും സിഎന്‍എന്‍ ടെലിവിഷനോട് അദ്ദേഹം പറഞ്ഞു.
ജന്തുക്കളിൽ നിന്ന് തന്നെയാണ് ഈ രോഗവും മനുഷ്യരിലെത്തുക. കൊറോണ വൈറസിന് സമാനമായ നിരക്കിൽ ഈ രോഗം പടർന്നുപിടിക്കാമെന്നാണ് മുന്നറിയിപ്പ്. എബോളയ്ക്ക് സമാനമായ ലക്ഷണങ്ങളാണ് ഇതിന്. എബോളയുടെ മരണനിരക്ക് 50-90 ശതമാനം വരെയായിരുന്നു എന്നും ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടുന്നു. വനനശീകരണം, മൃഗങ്ങളുടെ ആവാസ വ്യവസ്ഥ തകർക്കൽ, വന്യജീവി വ്യാപാരം എന്നിവയാണ് സമാന രോഗങ്ങളുടെ വ്യാപനത്തിനിടയാക്കുന്നതെന്നും സംഘടന മുന്നറിയിപ്പ് നൽകി.