ഭീഷണി അങ്ങ് കൈയില്‍ വെച്ചാല്‍ മതി റോഷന്‍ മാത്യു.. നിങ്ങള്‍ കൊട്ടേഷന്‍ കൊടുക്കുമോ..? അതോ പീഡിപ്പിക്കാന്‍ ആളുകളെ അയക്കുമോ?; റോഷന്‍ മാത്യുവിനെതിരെ സംവിധായകന്‍ റിഷി ശിവകുമാര്‍
കഴിഞ്ഞ ദിവസം വനിതയില്‍ വന്ന അഭിമുഖത്തിനെതിരെ നടന്‍ റോഷന്‍ മാത്യു രംഗത്തെത്തിയിരുന്നു. തങ്ങള്‍ സംസാരിച്ചത് വളച്ചൊടിച്ചുവെന്നും അഭിമുഖത്തില്‍ വന്ന തരത്തിലുള്ള പ്രയോഗങ്ങളും തങ്ങള്‍ ഉപയോഗിച്ചിട്ടില്ലെന്നുമാണ് റോഷന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. അഭിമുഖം തയ്യാറാക്കിയ വ്യക്തിയുടെ ഫേസ്ബുക്ക് അക്കൗണ്ട് ടാഗ് ചെയ്തുകൊണ്ടായിരുന്നു റോഷന്റെ പോസ്റ്റ്.
ഇതിനെ തുടര്‍ന്ന് ലേഖികയ്‌ക്കെതിരെ ശക്തമായ സൈബറാക്രമണം നടന്നിരുന്നു. ഇപ്പോളിതാ വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് യുവ സംവിധായകനും അഭിമുഖം തയ്യാറാക്കിയ ലേഖികയുടെ ഭര്‍ത്താവുമായ റിഷി ശിവകുമാര്‍.
യുവനടന്റെ ഭാഗത്തു നിന്ന് ലൈഫ് ത്രെറ്റനിങ് ഉണ്ടായെന്നും ഭീഷണി അങ്ങ് കയ്യില്‍ വെച്ചാല്‍ മതി റോഷന്‍ മാത്യു എന്നും റിഷി ഫേസ്ബുക്കില്‍ കുറിച്ചു. സംഭവത്തെ തുടര്‍ന്നുള്ള വിവാദങ്ങള്‍ നോക്കി കാണുകയായിരുന്നുവെന്നും ഒടുവിലാണ് പ്രതികരിക്കാന്‍ തീരുമാനിച്ചതെന്നും റിഷി ഫേസ്ബുക്കില്‍ കുറിച്ചു.
റിഷി ശിവകുമാറിന്റെ കുമാറിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
‘ഭീഷണി അങ്ങ് കൈയില്‍ വെച്ചാല്‍ മതി റോഷന്‍ മാത്യു”
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വനിതയില്‍ വന്ന ഇന്റര്‍വ്യൂവിനെ പറ്റിയുള്ള വിവാദങ്ങള്‍ പുറത്ത് നിന്ന് നോക്കി കാണുകയായിരുന്നു. തികച്ചും എന്റെ ഭാര്യയുടെ ഒഫീഷ്യല്‍ കാര്യമായതു കൊണ്ടും എതിര്‍ഭാഗം എന്റെ സഹ പ്രവര്‍ത്തകനായത് കൊണ്ടും അത് ഒഫീഷ്യലി മൂവ് ചെയ്യട്ടെ എന്ന് കരുതി. പക്ഷെ ഇന്നലേ നടന്ന സൈബര്‍ അറ്റാക്കും അതിലുപരി പ്രമുഖ നടന്റെ ഭീഷണി വോയിസ് നോട്ടും എന്നെയും ഞെട്ടിച്ചു.
വോയിസ് നോട്ടില്‍ നടന്‍ പറയുന്നത് സോഷ്യല്‍ മീഡിയ പ്രഹസനം കഴിഞ്ഞ് ‘ലക്ഷ്മിക്ക് ഡയറക്ടലി ദ്രോഹം ചെയ്യണം എന്ന് എനിക്ക് അതിയായ ആഗ്രഹം ഉണ്ട്.. അതിനുള്ള വഴികള്‍ ഞാന്‍ ആലോചിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയ ഇപ്പൊ ഹീറോയാക്കുന്ന മാന്യ അദ്ദേഹം ഇതിലൂടെ എന്താണ് ഉദ്ദേശിക്കുന്നത് നിങ്ങള്‍ കൊട്ടേഷന്‍ കൊടുക്കുമോ..? അതോ പീഡിപ്പിക്കാന്‍ ആളുകളെ അയക്കുമോ.. ഒരു നടിക്കെതിരെ നടന്ന അക്രമം ഇപ്പോഴും ചര്‍ച്ചയാകുമ്പോളാണ്. യുവ നടന്റെ ലൈഫ് ത്രെറ്റനിംഗ് ഭീഷണി ഇതിനെതിരെ ശക്തമായി പ്രതികരിക്കും…..