എ.പി അബ്ദുള്ളക്കുട്ടി ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍

ന്യൂഡല്‍ഹി: ബി.ജെ.പിയുടെ പുതിയ ദേശീയ ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു. എ.പി.അബ്ദുള്ളക്കുട്ടിയെ ബി.ജെ.പി ദേശീയ ഉപാധ്യക്ഷനായി തെരഞ്ഞെടുത്തു. തേജസ്വി സൂര്യയാണ് യുവമോര്‍ച്ചയുടെ പുതിയ അധ്യക്ഷന്‍. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയാണ് 23 പുതിയ പാര്‍ട്ടി ഭാരവാഹികളെ പ്രഖ്യാപിച്ചത്.

12 ഉപാധ്യക്ഷന്മാരും എട്ട് ജനറല്‍ സെക്രട്ടറിമാരും പട്ടികയിലുണ്ട്. ടോം വടക്കന്‍, രാജീവ് ചന്ദ്രശേഖര്‍ എന്നിവര്‍ ബിജെപി ദേശീയ വക്താക്കളായി. പൂനം മഹാജന് പകരമായാണ് തേജ്വസി സൂര്യ യുവമോര്‍ച്ച അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News