കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്‍െ മരണം ആസൂത്രിത കൊലപാതകമാണെന്ന് ആവര്‍ത്തിച്ച് കലാഭവന്‍ സോബി. കേസില്‍ സോബി ഇന്ന് സിബിഐക്ക് മുന്നില്‍ നുണ പരിശോധനയ്ക്ക് ഹാജരായി. ബാലഭാസ്‌കറിന്റെ മരണത്തിന് പിന്നില്‍ സ്വര്‍ണ കടത്ത് സംഘമാണെന്നും കേസിലെ സിബിഐ അന്വേഷണം ശരിയായ ദിശയിലാണെന്നും സോബി പറഞ്ഞു.
ബാലഭാസ്‌കറിന്റെ ഡ്രൈവറായിരുന്ന അര്‍ജുന്‍, മുന്‍ മാനേജര്‍ വിഷ്ണു സോമസുന്ദരം, പ്രകാശന്‍ തമ്പി എന്നിവര്‍ കഴിഞ്ഞ ദിവസം സിബിഐക്ക് മുന്നില്‍ നുണപരിശോധനയ്ക്ക് ഹാജരായിരുന്നു. ഡല്‍ഹി, ചെന്നൈ എന്നിവടങ്ങളിലെ ഫോറന്‍സിക് ലാബുകളില്‍ നിന്നുള്ള വിദഗ്ധരുടെ മേല്‍നോട്ടത്തിലാണ് നുണപരിശോധന നടന്നത്.
അപകടസമയം വാഹനമോടിച്ചത് ആരെന്ന കാര്യത്തിലുള്‍പ്പടെ വ്യക്തത കൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിലാണ് സിബിഐ സംഘം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News