കോഴിക്കോട്: കോഴിക്കോട് അറപ്പുഴയില്‍ കാണാതായ വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഒളവണ്ണ സ്വദേശിയായ ചെങ്ങരോത് സച്ചിദാനന്ദന്റെ മകന്‍ ശബരിനാഥ്(14)ആണ് മരിച്ചത്. കിണാശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ശബരീനാഥ്.
അറപ്പുഴ തട്ടാരക്കല്‍ പുനത്തില്‍ മീത്തല്‍ ഷാജിയുടെ മകന്‍ ഹരിനന്ദി (13)നായി തെരച്ചില്‍ തുടരുകയാണ്. വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് ഇരുവരേയും കാണാതായത്. ഷാജിയുടെ സഹോദരിയുടെ മകനാണ് ശബരീനാഥ്.
കഴിഞ്ഞ ദിവസമാണ് അറപ്പുഴയിലെ വീട്ടിലെത്തിയത്. അടുത്ത വീട്ടിലേക്ക് പണം നല്‍കാന്‍ പറഞ്ഞയച്ച ഇരുവരും തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ തെരച്ചില്‍ തുടങ്ങിയത്. ചാലിയാറിന് സമീപം കുട്ടികളെ കണ്ടിരുന്നെന്ന നാട്ടുകാരന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News