24 മണിക്കൂറിനിടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് 13,586 പേര്‍ക്ക്; 336 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 24 മണിക്കൂറിനുള്ളില്‍ 13,586 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഒരുദിവസത്തിനുള്ളില്‍ കൊവിഡ് ബാധിക്കുന്നവരുടെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. 336 മരണവും റിപ്പോര്‍ട്ട് ചെയ്തു. 3,80,532 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 1,63,248പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 2,04,711 പേര്‍ രോഗമുക്തരായി. 12,573 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

കൊവിഡ് വ്യാപനം അതിരൂക്ഷമായി മഹാരാഷ്ട്രയില്‍ കഴിഞ്ഞദിവസം 3,725 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒറ്റദിവസത്തെ റെക്കോര്‍ഡ് വര്‍ദ്ധനയാണിത്. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതര്‍ 1,20,504 ആയി. സംസ്ഥാനത്ത് ഇതുവരെ മരിച്ചത് 5,751 പേരാണ്. ഇതുവരെ രോഗമുക്തിനേടിയത് 60,838 പേരാണ്.

തമിഴ്നാട്ടില്‍ 52,334 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 23,068 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 28,641 പേര്‍ രോഗമുക്തരായി. 625 പേര്‍ മരിച്ചു. ഡല്‍ഹിയില്‍ 49,979 പേര്‍ക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. 21,341പേര്‍ രോഗമുക്തരായപ്പോള്‍ 1,969 പേര്‍ മരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News