ആലപ്പുഴ: ആലപ്പുഴയില്‍ പ്രതിഷേധ പ്രകടനം നടത്തിയതിന് ബ്രാഞ്ച് സെക്രട്ടറിമാരെ പുറത്താക്കിയ നടപടി സി.പി.എം പിന്‍വലിച്ചു. വിശദീകരണം ലഭിച്ചശേഷം നടപടി സ്വീകരിച്ചാല്‍ മതിയെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കി. പ്രകടനത്തില്‍ പങ്കെടുത്തവര്‍ 48 മണിക്കൂറിനകം മറുപടി നല്‍കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ആലപ്പുഴ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സ്ഥാനം സംബന്ധിച്ച തര്‍ക്കങ്ങളെത്തുടര്‍ന്നാണ് നെഹ്‌റു ട്രോഫി വാര്‍ഡിലെ പ്രവര്‍ത്തകര്‍ പരസ്യമായി പാര്‍ട്ടി തീരുമാനത്തിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയത്.
ഇതുമായി ബന്ധപ്പെട്ട് പ്രഥമദൃഷ്ട്യാ കുറ്റം ചെയ്‌തെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരെ പുറത്താക്കിയതായി പാര്‍ട്ടി നേതൃത്വം മാധ്യമങ്ങളെ അറിയിച്ചിരുന്നു. എന്നാല്‍ ബ്രാഞ്ച് സെക്രട്ടറിമാരെ പുറത്താക്കിയ നടപടി പിന്‍വലിച്ചതായാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.
https://youtu.be/cWmn3y69D2s