സാംസണിനൊപ്പമുള്ള അമൃതയുടെ വീഡിയോ! ഇത്ര തരം താഴരുതെന്ന് വിമർശകർ.. സോഷ്യൽ മീഡിയ ഇളകുന്നു
മലയാളം റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാർ സിംഗറിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് അമൃത സുരേഷ്. പിന്നീട് നിരവധി സ്റ്റേജ് ഷോകൾ, സ്വന്തമായ യൂ ട്യൂബ് ചാനൽ, അങ്ങിനെ തിരക്കിൻറെ ലോകത്താണ് താരം. എന്നാൽ അമൃതയുടെ ദാമ്പത്യജീവിതത്തിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല
കുടുംബ ജീവിതത്തിൽ ഉണ്ടായ അസ്വാരസ്യങ്ങളെ തുടർന്നാണ് നടൻ ബാലയുമായി വിവാഹ മോചനത്തിൽ എത്തുന്നത്. കഴിഞ്ഞ വർഷമാണ് താരം വിവാഹമോചിതയാകുന്നത്
വിവാഹ മോചനത്തിന് ശേഷമാണ് അമൃത സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ ആക്ടീവായത്. ഗായികയുടെതായി വരാറുളള പോസ്റ്റുകളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. കഴിഞ്ഞ ദിവസം അമൃത പങ്കുവെച്ച ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. ഗായകനും വോക്കലിസ്റ്റുമായ സാംസണ്‍ സില്‍വക്ക് ഒപ്പമുളള ഒരു വീഡിയോ ആണ് പോസ്റ്റ് ചെയ്തത്. ഞങ്ങടെ സംസണ്‍ എന്നായിരുന്നു വീഡിയോയ്ക്ക് ക്യാപ്ഷനായി ഗായിക കുറിച്ചത്. പിന്നാലെ കമന്റുകളുമായി നിരവധി പേരാണ് നടിയുടെ പോസ്റ്റിന് താഴെ എത്തിയത്. അമൃത ഇത്ര തരം താഴരുത്, ഒരു കോലം കണ്ടോ, ബാല രക്ഷപ്പെട്ടു എന്നൊക്കെയാണ് വിമര്‍ശകരുടെ കമന്‌റുകള്‍. അതേസമയം ഗായികയുടെ ഭാഗത്തുനിന്ന് ഇതിന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. മുന്‍പ് സോഷ്യല്‍ മീഡിയയില്‍ പലതവണ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന ഗായികയാണ് അമൃതാ സുരേഷ്. വിവാഹ മോചനത്തിന് ശേഷമാണ് നടിക്കെതിരെ ഇത്തരം കമന്റുകള്‍ വന്നത്.
വിവാഹമോചനത്തിന് ശേഷം അമൃതയുടെ ചില ചിത്രങ്ങളും വീഡിയോയും കുത്തിപ്പൊക്കി ഒരുകൂട്ടർ രംഗത്ത് വന്നിരുന്നു . എന്നാൽ സോഷ്യല്‍ മീഡിയ വഴിയുള്ള ആക്രമണങ്ങള്‍ താൻ കാര്യമാക്കാറില്ല എന്നും അമൃത പറഞ്ഞിട്ടുണ്ട്. പ്രതിസന്ധിഘട്ടങ്ങൾ അതിജീവിക്കാൻ കരുത്ത് പകർന്നത് കുടുംബം ആണെന്നും, അനുജത്തി അഭിരാമിയുടെ പിന്തുണ എടുത്തു പറയേണ്ടതാണെന്നും അമൃത പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്.